ഫുകുഷിമ ദുരന്തത്തിന്റെ പശ്ഛാത്തലത്തില്‍ സര്‍ക്കാര്‍ ആണവിനിയങ്ങളുടെ ജീവിതകാലം 40 വര്‍ഷമായി നിജപ്പെടുത്തുന്ന അവസരത്തില്‍ കഴിഞ്ഞ ആഴ്ച്ച ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു. Japan Atomic Power Co. യുടെ നിലയമായ Tsuruga, Fukui Prefecture ല്‍ പ്രവര്‍ത്തിക്കുന്ന Tsuruga ആണവനിലയത്തിലെ റിയാക്റ്റര്‍-1 മാര്‍ച്ച് 14, 1970 ല്‍ സ്ഥാപിച്ചതാണ്. Osaka ക്ക് സമീപത്തുള്ള പ്രദേശങ്ങളിലേക്കും പടിഞ്ഞാറന്‍ ജപ്പാനിലേക്കും ഇത് വൈദ്യുതി നല്‍കുന്നു. 14 മാസത്തെ ചെക്കപ്പിനായി ഇത് ജനുവരി 26 മുതല്‍ അടച്ചിട്ടിരിക്കു ഇത് ഇനി തുടര്‍ന്ന് പ്രവര്‍ത്തികമോ എന്നത് വ്യക്തമല്ല. കൂടാതെ സജീവമായ ഒരു തെറ്റ് (active fault) Tsuruga നിലയത്തില്‍ കണ്ടെത്തുകയും ചെയ്തു.
നിലയം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് Tsurua മേയര്‍ ആയ Kazuharu Kawase പറയുന്നത്. നാല്‍പ്പത് വര്‍ഷത്തെ ജീവിത ചക്രം എന്നത് “is logically invalid” എന്നദ്ദേഹം അഭിപ്രായപ്പെട്ടു. “ഫുകുഷിമ നിലയത്തിന്റെ പ്രായം ദുരന്തത്തെ എങ്ങനെ സഹായിച്ചു എന്നത് വ്യക്തമല്ല. എന്നാലും പ്രായം ചെല്ലുന്ന നിലയങ്ങള്‍ അടച്ചുപൂട്ടണം”, എന്ന് Fukui വിലെ ആണവ വിരുദ്ധ പ്രവര്‍ത്തകനായ Tetsuen Nakajima പറയുന്നു.
Kansai Electric Power Co. ന്റെ Fukui Prefecture ല്‍ പ്രവര്‍ത്തിക്കുന്ന Mihama ആണവനിലയത്തിലെ റിയാക്റ്റര്‍ -2 ന് ജൂലൈയില്‍ 40 വയസ് തികയും. റിയാക്റ്റര്‍-1 ന് നവംബറില്‍ 42 വയസും. അവിടെയുള്ള 5 നിലയങ്ങള്‍ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നവയാണ്.
– source mdn.mainichi.jp