വാര്‍ത്തകള്‍

ഉയര്‍ന്ന തോതിലുള്ള സീഷിയം നില റിപ്പോര്‍ട്ട് ചെയ്തു

ഫുകുഷിമ നിലയത്തിനടുത്തുള്ള ഗ്രാമത്തിലെ മണ്ണില്‍ കിലോഗ്രാമിന് 154,000 becquerels of radioactive cesium അടങ്ങിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടു. ഇത് ഇതുവരെ കണ്ടെതില്‍ ഏറ്റവും കൂടിയ വികിരണ തോതാണെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം. Niida നദിയുടെ കരയിലും വലിയ തോതിലുള്ള വികിരണം രേഖപ്പെടുത്തി. ferroconcrete ഉപയോഗിച്ച് അടക്കം ചെയ്ത ആണവമാലിന്യങ്ങള്‍ക്ക് ഉണ്ടായിരുന്ന 100,000 becquerels of cesium ത്തേക്കാള്‍ അധികമാണ് മണ്ണിന്റെ അവസ്ഥ. 179 സ്ഥലത്ത് ജനു. 5 മുതല്‍ ജനു. 27 വരെ സര്‍ക്കാര്‍ ജലത്തിലും മണ്ണിലും സര്‍വ്വേ നടത്തി. Date നഗരത്തില്‍ Hirose നദിയിലെ വെള്ളത്തില്‍ ലിറ്ററില്‍ 8 becquerels of cesium കണ്ടെത്തി. മറ്റിടങ്ങളില്‍ വികിരണം കണ്ടെത്തിയില്ല.

മസാച്യുസറ്റ്സില്‍ നടന്ന Bread and Roses സമരത്തിന്റെ 100ആം വാര്‍ഷികം

“Bread and Roses” തുണിമില്‍ തൊഴിലാളികള്‍ Lawrence, Massachusetts ല്‍ തുടങ്ങിയ സമരത്തിന്റെ 100 ആം വാര്‍ഷികം അടുത്തിട കഴിഞ്ഞു. Industrial Workers of the World നേതൃത്വം നല്‍കിയ ഈ സമരം രണ്ട് മാസം നീണ്ടു നിന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട സമരങ്ങളിലൊന്നായിരുന്നു ഇത്.

Xbox ഫാക്റ്ററി തൊഴിലാളികള്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി

Xbox വീഡിയോ ഗെയിം നിര്‍മ്മിക്കുന്ന ചൈനയിലെ ഡസന്‍കണക്കിന് തൊഴിലാളികള്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ ഫാക്റ്ററിയുടെ മുകളില്‍ കയറി തങ്ങളുടെ വേതനം കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ടു. Foxconn ന്റെതാണ് ഫാക്റ്ററി. അവര്‍ Microsoft ന് വേണ്ടി Xbox ഉം Apple ന് വേണ്ടി iPads ഉം iPhones മൊക്കെ നിര്‍മ്മിക്കുന്നു.

ഒരു അഭിപ്രായം ഇടൂ