ഓ, ഒരു പ്രസിഡന്റാവാനുള്ള ചിലവ്

ഒബാമ $73 കോടി ഡോളര്‍ ചിലവാക്കിയാണ് 2008 ലെ തെരഞ്ഞെടുപ്പ് വിജയിച്ച് വൈറ്റ് ഹൗസില്‍ എത്തിയത്. നാല് വര്‍ഷം മുമ്പ് ബുഷ് ചിലവാക്കിയതിന്റെ ഇരട്ടി ആണിത്. എന്നാല്‍ ആദ്യ പ്രസിഡന്റായ എബ്രഹാം ലിങ്കണ്‍ ചിലവാക്കിയതുമായി താരതമ്യം ചെയ്താല്‍ ഇത് അദ്ദേഹം ചിലവാക്കിയതതിന്റെ 260 മടങ്ങാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ 150 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ മാന്ദ്യം ഇല്ലാത്ത വ്യാപാരച്ചരക്കാണെന്ന് മനസിലാവും.

വൈറ്റ് ഹൗസിന് അമിതവില ഇടുകയാണോ? നിങ്ങള്‍ എന്തിനെ ആധാരമാക്കിയാണ് താരതമ്യം ചെയ്യുന്നത് എന്നതിനനുസരിച്ചിരിക്കും ഇത്. 20ആം നൂറ്റാണ്ടു മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിലവ് വര്‍ദ്ധനവ് സ്വര്‍ണ്ണത്തിന്റെ വിലവര്‍ദ്ധനയേക്കാള്‍ അധികമാണ്. 1908 മുതല്‍ 2008 വരെ തെരഞ്ഞെടുപ്പ് പ്രചാരണ ചിലവ് GDP വളര്‍ച്ചയുമായി ഒത്തുചേരുന്നില്ല.

ഈ തോത് അനുസരിച്ചാണെങ്കില്‍ 2012 ലെ തെരഞ്ഞെടുപ്പ് സര്‍വ്വ കാല റിക്കോര്‍ഡും ഭേദിക്കും. ഇത് super-PAC ചിലവ് ഉള്‍പ്പെടുന്നതല്ല.

Sources: Center for Responsive Politics (election costs 1976-2008); George Thayer, Who Shakes the Money Tree?: American campaign financing practices from 1789 to the present (election costs 1860-1972); Bureau of Labor Statistics (CPI); Measuring Worth (pre-1913 CPI equivalents; GDP 1908-2008); World Gold Council (gold prices)

* This section and the chart beneath it previously compared real election costs with the inflation rate. To avoid confusion, it has been updated to compare real election costs with real GDP growth.

– source motherjones.com

ഒരു അഭിപ്രായം ഇടൂ