സ്കൂളിന് മുമ്പില്‍ രക്ഷാകര്‍ത്താക്കള്‍ തങ്ങളുടെ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തു. കുട്ടികളെ കാത്ത് അവര്‍ മറ്റ് രക്ഷാകര്‍ത്താക്കളുമായും അദ്ധ്യാപകരുമായും സംസാരിച്ച് നില്‍ക്കുകയാണ്. ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപെടാനുള്ള വെമ്പലോടെ അസ്വസ്ഥമായല്ല അവരുടെ നില്‍പ്പ്. യൂറോപ്യന്‍ സംസ്കാരത്തിന്റെ ശരിക്കുള്ള ചിത്രമാണ് നമുക്ക് ഇവിടെ നിന്ന് കിട്ടുന്നത്.
ചില രക്ഷാകര്‍ത്താക്കള്‍ bakfietsen ലാണ് വന്നത്. വലിച്ച് കൊണ്ടുപോകുന്ന ചെറു പേടകം ഘടപ്പിച്ച സൈക്കിളുകളെ അങ്ങനെയാണ് വിളിക്കുന്നത്. അവയില്‍ കുട്ടികള്‍ക്കായി സീറ്റുണ്ടാവും. മുതിര്‍ന്ന കുട്ടികള്‍ അവരുടെ സ്വന്തം സൈക്കിള്‍ യാത്ര ചെയ്യുന്നു.
കുടുംബങ്ങള്‍ സൈക്കിള്‍ ചവുട്ടി നീങ്ങിതുടങ്ങിയെങ്കിലും സൈക്കിള്‍ പാതയിലൂടെ സാമൂഹ്യ സംഭാഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കുട്ടികള്‍ അവരുടെ സ്കൂള്‍ ദിനത്തെക്കുറിച്ച് മാതാപിതാക്കളോട് വിശദീകരിക്കുന്നു.
വീട്ടിലേക്ക് കാറില്‍ പോകുന്ന അമേരിക്കന്‍ കുടുംബങ്ങളുടെ മനക്ലേശം ഈ ഡച്ച് കുടുംബങ്ങള്‍ക്കില്ല.








– from theurbancountry.com