ലോകത്തെ ഏറ്റവും വലിയ സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു

സ്പെയിനിലെ Andasol ല്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വ്യാവസായിക സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു. 50 MW ആണ് ഈ യൂണിറ്റ് കൂടി ചേര്‍ന്നപ്പോള്‍ നിലയത്തിന്റെ മൊത്തം ശക്തി 150 MW ആയി. സെപ്റ്റംബറിലാണ് Andasol 3 ന്റെ പണി കഴിഞ്ഞത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളും 2008, 2009 കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ആദ്യത്തേ രണ്ടണ്ണത്തിന്റെ അതേ രൂപമാതൃകയാണ് മൂന്നാമത്തെ ഘട്ടത്തിനും. 50 MW ന്റെ ഓരോ ഘട്ടത്തിനും 30 – 35 കോടി യൂറോ ചിലവായി. നിര്‍മ്മാണ കമ്പനിയായ Flagsol ഉള്‍പ്പടെ ജര്‍മന്‍ കമ്പനികളുടെ സംഘവും ഊര്‍ജ്ജ വിതരണ കമ്പനിയായ RWE Innogy യും Munich city municipal services organization ഉം ചേര്‍ന്നാണ് ഈ നിലയം നിര്‍മ്മിച്ചിരിക്കുന്നത്.

പാരബോളിക് സൗരോര്‍ജ്ജ സാന്ദ്രീകരണ സാങ്കേതികവിദ്യ

സാധാരണ സോളാര്‍ സെല്ലുകള്‍ക്ക് പകരം Andasol സൂര്യ പ്രകാശത്തെ പാരബോളിക് സൗരോര്‍ജ്ജ സാന്ദ്രീകരണി ഉപയോഗിച്ച് ഫോക്കസ് പോയന്റിലൂടെ കടന്ന് പോകുന്ന കുഴലിലേക്ക് കേന്ദ്രീകരിക്കുന്നു. ഈ കുഴലില്‍ സോഡിയവും പൊട്ടാസ്യം നൈട്രേറ്റും 60:40 എന്ന അനുപാതത്തില്‍ ചേര്‍ത്ത ഉരുകിയ ഉപ്പാണ് ഉള്ളത്. വിഘടനമോ, വിനാശമോ കൂടാതെ 400 ഡിഗ്രിയിലധികം ചൂടാക്കുന്ന ഈ ഉപ്പിനെ ശുദ്ധ ജല പ്രവാഹമുള്ള heat exchangerലേക്ക് പമ്പ് ചെയ്യുന്നു. ചൂടായ ജലം നിരാവിയായി മാറി ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കുന്നു. തണുത്ത ഉപ്പ് വീണ്ടും പാരാബോളിക് സാന്ദ്രീകരണിയിലേക്ക് തിരിച്ച് പോകുന്നു.

പകല്‍ സമയത്തേക്ക് വേണ്ടതിലധികം ഉരുകിയ ഉപ്പിനെ ചൂടാക്കാനുള്ള ശേഷി Andasol പാരാബോളിക് സാന്ദ്രീകരണിക്കുണ്ട്. അധികമുള്ള ചൂടായ ഉപ്പ് വലിയ ടാങ്കുകളില്‍ ശേഖരിച്ച് രാത്രിയിലെ ആവശ്യത്തിന് ഉപയോഗിക്കുന്നു. 38.5 മീറ്റര്‍ വ്യസവും 14 മീറ്റര്‍ പൊക്കവുമുള്ള രണ്ട് ടാങ്കുകള്‍ വീതം ഓരോ ഘട്ടത്തിനും നല്‍കിയിട്ടുണ്ട്. ഈ ടാങ്കുകള്‍ 28,500 ടണ്‍ ഉരുകിയ ഉപ്പ് ശേഖരിക്കുന്നു. ഇതുപയോഗിച്ച് സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞ് 7.5 മണിക്കൂര്‍കൂടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ Andasol ന് കഴിയുന്നു.ഈ നിലയത്തിന് പ്രതിവര്‍ഷം 3500 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ദിലയത്തിന്റെ സാധാരണ ദക്ഷത 15% വും കൂടിയ ദക്ഷത 28% വും ആണ്. ഈ സാങ്കേതിക വിദ്യയുടെ ആധാര സംഖ്യകളാണ് ഇത്.

പാരബോളിക് കണ്ണാടികള്‍ മോട്ടോര്‍ വഴി നിയന്ത്രിച്ച് എപ്പോഴും സൂര്യന് നേരെ നിലനിര്‍ത്തുന്നു. പ്രത്യേകം വികസിപ്പിച്ച കമ്പ്യൂട്ടര്‍ അടിസ്ഥാനമായ control program ആണ് ഇത് ചെയ്യുന്നത്.

Andalusia യുടെ സ്ഥാനം

സൗരതാപനിലയത്തിന് പറ്റിയ സ്ഥലത്താണ് Andasol നില്‍ക്കുന്നത്. ചെറുചായി വരണ്ട 1100 മീറ്റര്‍ പൊക്കത്തിലുള്ള സ്ഥലമാണ് ഇത്. പൊങ്ങിയ സ്ഥലം, ജന സാന്ദ്രത കുറവ്, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളുടെ അഭാവം, തെളിഞ്ഞ ആകാശം, വര്‍ഷത്തില്‍ 2000 മണിക്കൂര്‍ സൂര്യപ്രകാശം, ചതുരശ്രമീറ്ററില്‍ 2000 kWH സൗരോര്‍ജ്ജം (ഇത് മരുഭൂമികളില്‍ കിട്ടുന്ന സൗരോര്‍ജ്ജത്തിന് തുല്യമാണ്) തുടങ്ങിയവയാണ് ഈ സ്ഥലത്തിന്റെ ഗുണങ്ങള്‍.

പ്രതിവര്‍ഷം 56 കോടി ലിറ്ററ്‍ ശുദ്ധജലം ഈ നിലയം ഉപയോഗിക്കും. മിക്ക വരണ്ട പ്രദേശത്തും ഇത്ര ജലം കിട്ടാന്‍ സാധ്യതയില്ല. എന്നാല്‍ Andalusia ലെ ഭൂഗര്‍ഭ അരുവി നിലയത്തിന് വേണ്ട ജലം നല്‍കുന്നു. രണ്ട് ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട് ഈ നിലയത്തിന്. ഓരോ 50 MW നിലയത്തിനും 2,35,000 പാരബോളിക് കണ്ണാടികളുണ്ട്. ഇപ്പോഴുള്ള 400 kV വൈദ്യുത ലൈന്‍ വൈദ്യുതിയെ ഗ്രിഡ്ഡിലെത്തിക്കുന്നു.

– from ecofriend.com

ഒരു അഭിപ്രായം ഇടൂ