വാര്‍ത്തകള്‍

അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു

വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts തടി വ്യവസായം പ്രതിവര്‍ഷം $1.1 കോടി ഡോളറിന്റേതുമാണ്.

രാജഹംസങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു

പടിഞ്ഞാറേ ഇന്‍ഡ്യയില്‍ 140 greater flamingos (രാജഹംസങ്ങള്‍) വൈദ്യുതിയേറ്റ് ചത്തു. വന്യമൃഗ സങ്കേതത്തിലൂടെ കടന്ന് പോകുന്ന വലിയ വൈദ്യുത കമ്പികള്‍ക്ക് താഴെയാണ് ഇവ കൂടുകൂട്ടിയത്. സൈബീരിയില്‍ നിന്ന് ഗുജറാത്തിലെ Khadir പ്രദേശത്ത് ദേശാടനത്തിന് പതിനായിരക്കണക്കിന് എണ്ണം എത്തുന്നു. രാത്രിയില്‍ വാഹനത്തിന്റെ ശബ്ദം കേട്ട് പേടിച്ച പക്ഷികള്‍ പറന്ന് വൈദ്യുത കമ്പിയില്‍ ഇടിക്കുകയായിരുന്നു. 139 എണ്ണം അപ്പോള്‍ തന്നെ ചത്തു.

വോയേജര്‍ ഇരട്ട നക്ഷത്രങ്ങളുടെ ജന്മം കണ്ടു

പ്ലൂട്ടോയുടെ ഭ്രമണപഥത്തിനപ്പുറം കടന്ന പഴയ ശൂന്യാകാശ പേടകമായ വോയേജര്‍ Lyman-alpha വികിരണമെന്ന് വിളിക്കുന്ന അള്‍ട്രാവയലറ്റ് പ്രകാശം ക്ഷീരപഥത്തിലെ നക്ഷത്രങ്ങള്‍ ജനിക്കുന്ന ഭാഗത്തുനിന്ന വരുന്നത് രേഖപ്പെടുത്തി. അള്‍ട്രാവയലറ്റ് പ്രകാശം ഹൈഡ്രജന്‍ ആറ്റത്തില്‍ കൂട്ടിയിടിക്കുമ്പോള്‍ അത് പ്രോട്ടോണും ഇലക്ട്രോണുമായി വേര്‍തിരിയുന്നു. അവ വീണ്ടും അവ കൂടിച്ചേരുന്നാല്‍ ഒരു പ്രത്യേക തരം അള്‍ട്രാവയലറ്റ് പ്രകാശം പുറംതള്ളുന്ന ഉയര്‍ന്ന ഊര്‍ജ്ജ സ്ഥിതിയിലായിരിക്കും നിലനില്‍ക്കുക. ഈ വികിരണത്തെ ആണ് Lyman-alpha വികിരണമെന്ന് വിളിക്കുന്നത്.

ഇത് ആദ്യമായിട്ടാണ് ശാസ്ത്രജ്ഞര്‍ക്ക് നമ്മുടെ ഗ്യാലക്സിയില്‍ നിന്ന് ഇത്തരം വികിരണം കണ്ടെത്തുന്നത്. ഇവിടെ പ്രായം കുറഞ്ഞ ചൂടുകൂടിയ നക്ഷത്രങ്ങളുടെ ജന്മ സ്ഥലമാണ്. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ 40 ഇരട്ടി അകലെ ആയതിനാലാണ് വോയേജറിന് ദുര്‍ബലമായ ഈ വികിരണം കണ്ടെത്താനായത്.

ഗ്യാലക്സിയില്‍ നിന്നുള്ള വാതകങ്ങള്‍ സൂര്യനില്‍ നിന്നുള്ള വാതകങ്ങളേക്കാള്‍ കൂടുതലായി കാണുന്ന സ്ഥലത്തൂടെയാണ് ഇപ്പോള്‍ വോയേജര്‍ പേടകങ്ങള്‍ സഞ്ചരിക്കുന്നത്. ഇരട്ട വോയേജര്‍ പേടകങ്ങള്‍ 1977 ല്‍ സൌരയൂഥത്തിന് പുറമേയുള്ള ഗവേഷണത്തിന് വേണ്ടി അയച്ചതാണ്.

ഒരു അഭിപ്രായം ഇടൂ