
മെയ് ദിനം 99%ക്കാരുടെ അവധി ദിനമാണ്. നമ്മേ വിഭജിപ്പിക്കുന്ന – ജാതി, മത, വര്‍ഗ്ഗ, ലിംഗ – വ്യതാസങ്ങള്‍ മറികടന്ന് ഈ വ്യത്യാസങ്ങള്‍ സൃഷ്ടിച്ച വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ വേണ്ടി ജനങ്ങള്‍ ഒത്തു ചേരുന്ന ദിനം. നാം ഒന്നു ചേരുമ്പോള്‍, നമ്മേ ബാധിക്കുന്ന പൊതു പ്രശ്നത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും നമ്മുടെ പൊതു താല്‍പ്പര്യത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. നമുക്ക് ഈ സംഘ ശക്തി ഉപയോഗിച്ച് നമുക്കായുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ തുടങ്ങാന്‍ കഴിയും. മറ്റൊരു ലോകം സാധ്യമാണ്.
മെയ് 1, 2012 ന് ലോകം മുഴുവന്‍ ദശലക്ഷക്കണക്കിനാളുകള്‍ – തെഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, പ്രൊഫഷണലുകള്‍, വീട്ടു തൊഴിലാളികള്‍ – ജോലി ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ തെരുവിലേക്ക് ഇറങ്ങി പൊതു പണിമുടക്കില്‍ പങ്കെടുക്കുന്നു.
ജോലിക്ക് പോകേണ്ട, സ്കൂളില്‍ പോകേണ്ട, കടയില്‍ പോകേണ്ട, തെരുവുകള്‍ കൈയ്യടക്കുക!