അമേരിക്കയിലെ നികുതി സബ്സിഡിയില്‍ പകുതി പോകുന്നത് നാല് വ്യവസായങ്ങളിലേക്കാണ്. ഏതാണെന്ന് ഊഹിക്കാമോ?
2008 – 2010 കാലത്തെ കോര്‍പ്പറേറ്റ് നികുതി റേറ്റ് Citizens for Tax Justice പരിശോധിച്ചു. Fortune 500 ല്‍ പകുതി എണ്ണത്തിന്റെ നികുതിയും നോക്കി. സംശയമൊന്നും വേണ്ട ഏറ്റവും കൂടുതല്‍ പണമുള്ള കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നികുതി ഇളവ് ലഭിച്ചത്. അവ സാമ്പത്തിക സ്ഥാപനങ്ങളില്‍ തുടങ്ങി വമ്പന്‍ ഊര്‍ജ്ജത്തില്‍ അവസാനിക്കുന്നു. അങ്ങനെയാണ് 1% പ്രവര്‍ത്തിക്കുന്നത്. 56% നികുതി ഇളവും പോയിരിക്കുന്നത് നാല് വ്യവസായങ്ങള്‍ക്കാണ്. സാമ്പത്തിക കമ്പനികള്‍, ഊര്‍ജ്ജ വിതരണ കമ്പനികള്‍, വാര്‍ത്താവിനിമയ കമ്പനികള്‍, എണ്ണ കമ്പനികള്‍.

– source thinkprogress.org