തെറ്റിധാരണയുണ്ടാക്കുന്ന അപേക്ഷാ ഫാറം കാരണം 57% ആളുകളും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല

Nuclear Damage Liability Facilitation Fund നിര്‍മ്മിച്ച താല്‍ക്കാലിക വീടുകളില്‍ താമസിക്കുന്ന പുനരധിവസിപ്പിച്ചവരില്‍ 57% ആളുകള്‍ക്കും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫാറമുകള്‍ തെറ്റിധാരണയുണ്ടാക്കുന്ന തരത്തിലായതാണ് കാരണമെന്ന് മാര്‍ച്ച് 8 ന് പുറത്തുവന്ന സര്‍വ്വേ കണ്ടെത്തി.

ഒക്റ്റോബര്‍ 2011 മുതല്‍ ഫെബ്രുവരി വരെ ഒരു സംഘം വക്കിലന്‍മാര്‍ 131 വീടുകള്‍ സന്ദര്‍ശിച്ച് വരികയായിരുന്നു. അവര്‍ക്ക് 9,015 പരാതികളും അപേക്ഷകളും ലഭിച്ചു. അതില്‍ 6,088 എണ്ണവും നഷ്ടപരിഹാരത്തിനെക്കുറിച്ചുള്ളതായിരുന്നു. മാനസിക സംഘര്‍ഷം നേരിട്ടതിനും ജീവിത ചിലവ് കൂടിയതിനും ഓരോത്തവര്‍ക്കും നല്‍കുന്ന 100,000 യെന്‍ എന്ന തുക അപര്യാപ്തമാണെന്നതാണ് ഏറ്റവും കൂടുതല്‍ കിട്ടിയ പരാതി. ഇത്തരത്തിലുള്ള 2,611 പരാതിയുണ്ടായിരുന്നു. സ്വത്തിന് സംഭവിച്ച മൂല്യക്കുറവ് കണക്കാക്കിയിട്ടില്ല എന്നതാണ് രണ്ടാമത്തെ വലിയ പരാതി. 1,496 പരാതി ഈ ഇനത്തിലായിരുന്നു.

പുനരധിവസിക്കപ്പെട്ടവരുടെ വസ്തുക്കള്‍ വാങ്ങുന്നതിനെക്കുറിച്ച് 312 പരാതികളും വസ്തുക്കളുടെ മൂല്യം കുറഞ്ഞതിന് നഷ്ടപരിഹാരം തരണമെന്ന് പറഞ്ഞ് 262 പരാതിയും ലഭിച്ചു. തിരിച്ച് വന്നാലും തുടര്‍ന്നും നഷ്ടപരിഹാരം നല്‍കിക്കൊണ്ടിരിക്കണമെന്ന് 21 പേരും ആവശ്യപ്പെട്ടു.

57% ആളുകളും ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടില്ല. ഫാറം മനസിലാക്കാന്‍ പറ്റാത്തവിധം കട്ടിയുള്ളതാണെന്നാണ് പകുതി പേരും പറയുന്നത്. മൂന്നിലൊന്ന് പേര്‍ നഷ്ടപരിഹാരത്തുക കുറവെന്ന് അഭിപ്രായപ്പെട്ടു.

Tokyo Electric Power Co. നു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ധനസഹായ വിഭാഗത്തിന്റെ വക്താവ് പറഞ്ഞു.

– source mainichi.jp

ഒരു അഭിപ്രായം ഇടൂ