
San Francisco Bay Area യിലെ 4500 നഴ്സുമാര്‍ മെയ് ഒന്നിന് പണിമുടക്കുന്നു. വമ്പന്‍ ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും 100 പേരെ പിരിച്ചുവിട്ട Sutter Health എന്ന ആശുപത്രി ശൃംഖലക്കെതിരാണ് അവര്‍ സമരം ചെയ്യുന്നത്. Occupy Wall Street ന്റെ സഹചാരിയാണ് അമേരിക്കയിലെ നഴ്സമ്മാരുടെ സംഘടനയായ National Nurses United. ഒക്റ്റോബര്‍ 2011 മുതല്‍ Liberty Square യില്‍ അവര്‍ സമരക്കാര്‍ക്ക് വൈദ്യ സഹായം നല്‍കിയിരുന്നു. ചിലവ് ചുരക്കിലിനെതിരെയും, യുദ്ധത്തിനെതിരേയും ആഗോള 1%ക്കാര്‍ക്കെതിരെയും മെയ് 18 ന് ചിക്കാഗോയില്‍ നടന്ന വമ്പന്‍ റാലിയിലും അവര്‍ പങ്കുകൊണ്ടു
– source occupywallst.org