വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ദേശീയ ദിനം

1% ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ ഞങ്ങള്‍ പണം തരില്ല. ബാങ്കുകളും കോര്‍പ്പറേറ്റും റിക്കോഡ് ലാഭം നേടുന്ന ഈ കാലത്ത് ഞങ്ങളുടെ സ്കൂളുകളും സര്‍വ്വകലാശാലകളും തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. വിദ്യാഭ്യാസ വേര്‍തിരിവിനും, ഫീസ് വര്‍ദ്ധനക്കും, വിദ്യാര്‍ത്ഥികളുടെ കടത്തിനും, സ്വകാര്യവത്കരണത്തിനും, കോര്‍പ്പറേറ്റ്‌വത്കരണത്തിനും എതിരാണ് ഞങ്ങള്‍.

അവര്‍ക്ക് ധനസഹായം കിട്ടി, ഞങ്ങളേയോ വിറ്റു. എന്നാല്‍ ചിലവ് ചുരുക്കലിനെതിരെ ഞങ്ങള്‍ രാജ്യം മുഴുവനുള്ള സംഘടിത പ്രവര്‍ത്തനം നടത്തും.

എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, തൊഴിലാളികളും, രക്ഷകര്‍ത്താക്കളും മാര്‍ച്ച് ഒന്ന്, 2012 ഒത്ത് ചേര്‍ന്ന് അധികാരിളോട് ഇത് പറയണം – ഉയര്‍ന്ന ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിനുള്ള വിഭവങ്ങള്‍ വേണ്ടത്രയുണ്ട്. പണക്കാരേയും കോര്‍പ്പറേറ്റുകളേയും നികുതി അടക്കാന്‍ നിര്‍ബന്ധിച്ചാല്‍ ബഡ്ജറ്റിലെ കമ്മി കുറക്കാനാവും, ഫീസ് വര്‍ദ്ധനവ് ഒഴുവാക്കാനാകും, തൊഴില്‍ സുരക്ഷിതത്വം ഉണ്ടാകും പൊതു വിദ്യാഭ്യാസത്തിന് വേണ്ട പണം ലഭിക്കും.

പണിമുടക്കും, ബഹിഷ്കരണവും, ജാഥകളും ഒക്കെ നടത്തി പ്രതികരിച്ചില്ലെങ്കില്‍ സംഗതി പിന്നേയും പഴയതുപോലെ ആകും.

നമുക്ക് ശക്തിയുണ്ട്, എണ്ണം തികഞ്ഞു, വിജയിക്കാനുള്ള ദൃഢനിശ്ചയമുണ്ട്. വിദ്യാഭ്യാസം കച്ചവടത്തിനുള്ളതല്ല. നമ്മുടെ സ്കൂളുകള്‍ നമുക്ക് തിരിച്ച് പിടിക്കാം. നമുക്ക് ചരിത്രം സൃഷ്ടിക്കാം.

Global Student Power

– source occupywallst.org

ഒരു അഭിപ്രായം ഇടൂ