പ്രായമായവരിലെ മറവിരോഗത്തിന് ഒരു കാരണം പുകവലിയാണ്. ലോകം മൊത്തം 3.6 കോടി ആളുകള്‍ 2010 ല്‍ മറവിരോഗക്കാരായിരുന്നു. അടുത്ത 20 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്ന് കണക്കാക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു.
British Civil Service ലെ ജോലിക്കാരെയാണ് Whitehall II cohort study എന്ന പഠനത്തിന് വേണ്ടി University College London ലെ Séverine Sabia ഉം കൂട്ടരും പഠനവിഷയമാക്കിയത്. മദ്ധ്യവയസ്സു മുതല്‍ പ്രായമായ കാലം വരെയുള്ള പുകവലി ചരിത്രവും അവബോധനാശവും(cognitive decline) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവര്‍ പരിശോധിച്ചു. 5,099 പുരുഷന്‍മാരേയും 2,137 സ്ത്രീകളേയും ഉള്‍പ്പെടുത്തിയ Whitehall II പഠനത്തിലെ ആളുകളുടെ ശരാശരി പ്രായം 56 ആണ്.
25 വര്‍ഷത്തെ പുകവലിയുടെ ചരിത്രത്തേക്കുറിച്ചുള്ള ആറ് വിശകനങ്ങളും 10 വര്‍ഷത്തെ അവബോധനാശത്തെക്കുറിച്ചുള്ള മൂന്ന് അവബോധ വിശകലവുമാണ് ഇപ്പോഴത്തെ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.
നാല് പ്രധന കാര്യങ്ങളാണ് ഈ പഠനത്തില്‍ നിന്ന് അറിഞ്ഞത്. പുകവലി അതി വേഗത്തിലുള്ള അവബോധനാശത്തിന് കാരണമാകുന്നു. എല്ലാ അവബോധ പരീക്ഷകളിലും (cognitive tests) ഈ കുറവ് പ്രത്യക്ഷമാണ്.
10 വര്‍ഷം മുമ്പ് പുകവലി ഉപേക്ഷിച്ചവരിലും ഈ പ്രശ്നം നിലനില്‍ക്കുന്നു. executive function എന്ന് വളിക്കുന്ന അവബോധ പരീക്ഷകളില്‍ ഇത് വളരെ പ്രകടമാണ്. എന്നാല്‍ വളരെ മുമ്പേ പുകവലി ഉപേക്ഷിച്ചവരില്‍ ഇത്ര വേഗത്തിലുള്ള അവബോധനാശം കാണാനായില്ല.
പുകവലിയും സ്ത്രീകളിലെ അവബോധനാശവും തമ്മിലുള്ള ബന്ധം തങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുകവലിക്കുന്നത് പുരുഷന്‍മാരായതാവണം ഇതിന് കാരണമെന്ന് സംശയിക്കുന്നു.
– സ്രോതസ്സ് sciencedaily.com
പുകവലിക്ക് സ്ത്രീയിലും പുരുഷനിലും വ്യത്യസ്ഥ ഫലം ഉണ്ടാകില്ല. പുകവലിക്കാരുടെ എണ്ണവും വലിക്കുന്നതിന്റെ അളവും സ്ത്രീ-പുരുഷന്‍മാരില്‍ വ്യത്യസ്ഥമായത് തന്നെയാവണം ഈ വ്യതിയാനത്തിന് കാരണമായത്. ഏതായാലും മനുഷ്യന് പുകവലി നാശമേ സമ്മാനിക്കൂ. പ്രത്യുല്‍പാദന സങ്കീര്‍ണ അവയവങ്ങളുള്ളതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ദോഷമേ പുകവലി നല്‍കൂ.