2009 – 2011 കാലത്ത് സര്‍ക്കാര്‍ ധനസഹായം ലഭിച്ച വിരലിലെണ്ണാവുന്ന കമ്പനികളിലെ 49 എക്സിക്യുട്ടീവുകള്‍ക്കുള്ള $50 ലക്ഷം ഡോളറിന്റെ ശമ്പള പാക്കേജ് Treasury Department അംഗീകരിച്ചു. എന്നാല്‍ Troubled Asset Relief Program ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഇതിനെതിരെ പൊട്ടിത്തെറിച്ചു. ഒബാമയും കോണ്‍ഗ്രസും 2009 ല്‍ കൊണ്ടുവന്ന $500,000 ഡോളര്‍ ശമ്പളം എന്ന പരിധി കടക്കുന്നതാണ് ഈ payments.
Treasury Department ഉം Federal Reserve Bank of New York ഉദ്യോഗസ്ഥരും തിരശീലക്ക് പിറകില്‍ നിന്ന് കളിച്ച്, ശമ്പള പരിശോധകനായ Kenneth Feinberg നെ നിര്‍ബന്ധിപ്പിച്ചാണ് ഈ പാക്കേജ് നടപ്പാക്കിയത്. പരിധിക്ക് ഇളവ് വരുത്താനുള്ള അധികാരം Feinberg നുണ്ട്.
$500,000 ശമ്പളമാണെങ്കില്‍ താന്‍ “cash poor” ആകുമെന്ന് സ്വകാര്യ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്ന, ധനസഹായം കിട്ടിയ ഒരു കമ്പനിയായ Ally Financial ന്റെ CEO പരാതി പറഞ്ഞു.
TARP പണം കിട്ടിയ ഏറ്റവും വലിയ 7 കമ്പനികളെയാണ് ഓഡിറ്റ് നടത്തിയത്. അവ Citigroup, Bank of America, AIG, General Motors, Ally, Chrysler, Chrysler Financial എന്നിവയാണ്. ഇതില്‍ രണ്ടെണ്ണം Citigroup ഉം Bank of America യും അവരുടെ സര്‍ക്കാര്‍ ലോണ്‍ 2009 അവസാനത്തോടെ അടച്ചു തീര്‍ത്തതിനാല്‍ അവര്‍ക്ക് അവരുടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഇഷ്ടമുള്ള ശമ്പളം കൊടുക്കാം. ശേഷിക്കുന്നവരില്‍ AIG ആണ് ഏറ്റവും അധികം ശമ്പളം കൊടുത്ത് Feinberg ന് തലവേദനയായത്. 2008 ല്‍ AIGക്ക് $18,000 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം കിട്ടി. കുറച്ച് തിരിച്ചടച്ചെങ്കില്‍ കമ്പനിയുടെ 70% ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്.
എന്നാല്‍ മാന്ദ്യത്തിന്റെ തീവൃകാലമായ 2009 ല്‍ അവര്‍ Feinberg നെ നിര്‍ബന്ധിച്ച് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് 20% നിന്ന് 550% അധികം ശമ്പളം കൊടുത്തു. ആ ശമ്പളം നല്‍കാനനുവദിച്ചില്ലെങ്കില്‍ പ്രധാന വ്യക്തികള്‍ കമ്പനി വിടുമെന്നും സര്‍ക്കാരിന് പണം തിരികെ കിട്ടില്ലെന്നും, ട്രഷറിയിലെ ഉന്നതരുടെ സഹായത്തോടെ AIG ക്ക് Feinberg നെ വിശ്വസിപ്പിക്കാനായി. അത് കൂടാതെ, AIG ക്ക് ആ ശമ്പളം പണമായി തന്നെ വേണം. ഓഹരിയായല്ല. [ഓഹരി കമ്പോള രാജാക്കന്‍മാര്‍ക്ക് ഓഹരി വേണ്ട പോലും. കഷ്ടം.] കമ്പനിയുടെ ഓഹരി വിലയില്ലാത്തതാണെന്നാണ് അവര്‍ Feinberg നെ ധരിപ്പിച്ചത്.
അസാദ്ധ്യ ശമ്പള ആവശ്യങ്ങളെ Feinberg എതിര്‍ത്തെങ്കിലും ഡസന്‍കണക്കിന് പരിധി ഭേദിച്ച ശമ്പള പാക്കേജുകള്‍ അംഗീകരിച്ചു. AIG CEO ആയ Robert Benmosch ന് 2009 ല്‍ $105 ലക്ഷം ഡോളറിന്റെ പാക്കേജാണ് അംഗീകരിച്ചത്. അതില്‍ $30 ലക്ഷം ഡോളര്‍ പണമായാണ് കമ്പനി നല്‍കിയത്. അതിനടുത്ത വര്‍ഷവും Benmosch ന് $105 ലക്ഷം ഡോളറിന്റെ ശമ്പളം അംഗീകരിച്ചു ഒപ്പം 17 AIG ഉദ്യോഗസ്ഥര്‍ക്കുള്ള $3 ലക്ഷം ഡോളര്‍ മുതല്‍ $76 ലക്ഷം ഡോളര്‍ വരെയുള്ള പാക്കേജുകളും. Ally CEO ആയ Michael Carpenter ന്റെ പാക്കേജ് $81 ലക്ഷം ഡോളറാണ്. General Motors തലവനായ Fritz Henderson ന്റേത് $51 ലക്ഷവും.
2009 ല്‍ കൊണ്ടുവന്ന ശമ്പള പരിധി മറികടന്നാണ് ഉന്നത ഉദ്യോഗസ്ഥരില്‍ 85% ത്തിനും ശമ്പളം കൊടുക്കുന്നത്. നികുതിദായകരുടെ പണം കിട്ടിയ കമ്പനി ഉന്നതര്‍ക്കുള്ള ശമ്പള പരിധി എന്ന സംസാരം വെറും വാക്ക് മാത്രമാണ്.
– സ്രോതസ്സ് articles.nydailynews.com