CERN ലെ ശാസ്ത്രജ്ഞര്‍ക്ക് നന്ദി, Geneva International Airport ന് പുതിയ കൂട്ടം സൊളാര്‍ പാനലുകള്‍ ലഭിച്ചു. അങ്ങനെ അവരായി സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയത്തിന്റെ ഉടമകള്‍.
വിമാനത്താവളത്തിന്റെ മേല്‍കൂരയില്‍ ഉയര്‍ന്ന താപനിലയുള്ള 300 സൗര താപ പാനലുകള്‍ 1200 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുകയാണ്. ചൂട് കാലത്ത് വിമാനത്താവളത്തെ തണുപ്പിക്കാനും അതുപോലെ തണുപ്പ് കാലത്ത് ചൂടാക്കാനും ഈ പാനലുകള്‍ സഹായിക്കും. SRB ആണ് പാനലുകള്‍ നിര്‍മ്മിച്ചത്.
CERN നല്‍കുന്ന ultra-high ശൂന്യത പാനലിന്റെ ചൂട് അറകള്‍കള്‍ക്ക് അസാധാരണമായ insulation നല്‍കുന്നു. ഇത് താപ നഷ്ടം കുറച്ച് ദക്ഷത വര്‍ദ്ധിപ്പിക്കും. പാനലുകളെ മഞ്ഞ് കൊണ്ട് പൂടി അവസരത്തിലും പാനലിനകത്ത് 80°C താപനില രേഖപ്പെടുത്തി. മങ്ങിയ വെളിച്ചത്തിലും സാധാരണ പാനലുകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കും. രണ്ട് സാങ്കേതിക വിദ്യകളാണ് ഇതിനെ സൂര്യപ്രകാശം കുറഞ്ഞ തണുപ്പ് കൂടിയ സ്ഥലത്ത പ്രവര്‍ത്തിക്കാന്‍ അനുയോജ്യമാക്കുന്നത്.
എങ്ങനെയാണ് ആ കണിക ത്വരിത്രങ്ങള്‍ പുനരുത്പാദിതോര്‍ജ്ജരംഗത്തെത്തിയത്? അതറിയാന്‍ നമുക്ക് 1971 ലേക്ക് പോകേണ്ടി വരും. കുഴലിലെ മുഴുവന്‍ വായുവും നീക്കം ചെയ്തതാല്‍ മാത്രമേ കണികാ രശ്മികള്‍ക്ക് പ്രവഹിക്കാനാവൂ എന്ന് CERN പറയുന്നു. ത്വരിത്രങ്ങള്‍ക്ക് വേണ്ട ശൂന്യത നിര്‍മ്മിക്കാന്‍ വേണ്ടി ശൂന്യതാ സാങ്കേതിക വിദ്യകള്‍ വളര്‍ന്നു. വേഗത കൂടിയ കണികകള്‍ കൂട്ടിയിടിക്കുന്ന ഭാഗമായ collider ന് ഉയര്‍ന്ന ശൂന്യത അത്യാവശ്യവുമാണ്. ലോകത്തിലെ ആദ്യത്തെ collider ആയ Intersecting Storage Rings (ISR) 1971 ല്‍ CERN ല്‍ പ്രവര്‍ത്തിച്ച് തുടങ്ങി. 1980കളുടെ അവസാനം CERN ന്റെ Large Electron–Positron collider (LEP) ശൂന്യതയുടെ റിക്കോഡ് തന്നെ ഉണ്ടാക്കി. വാതക കണികളെ ആകര്‍ഷിക്കുന്ന getter strips ഉപയോഗിച്ചാണ് അവര്‍ ഇത് നേടിയത്. 1990 കളില്‍ LHC ക്ക് വേണ്ടി thin-film coating സാങ്കേതികവിദ്യയും getter സാങ്കേതികവിദ്യയും അവര്‍ ഒരുമിപ്പിച്ചത് Geneva International Airport ലെ സോളാര്‍ പാനലുകള്‍ക്ക് ഉപകാരപ്രദമായി.
CERN ന്റേയും വ്യവസായത്തിന്റെയും ദീര്‍ഘകാലത്തെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഈ ഉപയോഗത്തിന്റെ കാരണം എന്ന് CERN ന്റെ Knowledge Transfer Group തലവന്‍ Enrico Chesta പറയുന്നു.
SRB സോളാര്‍ പാനല്‍ – Valencia ലെ സൗരോര്‍ജ്ജ പാടം
സ്പെയിനിലെ വാഹനകമ്പനി ആയ Grupo Segura ഉം Benvenuti ഉം ചേര്‍ന്ന് 2005 ല്‍ ആണ് SRB Energy രൂപീകരിച്ചത്. Valencia ല്‍ ആണ് അവരുടെ നിര്‍മ്മാണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സ്വിറ്റ്സര്‍ലാന്റിലെ Meyrin ല്‍ പ്രവര്‍ത്തിക്കുന്ന CERN ലും.
– source forbes.com