100 മെഗാവാട്ട് മണിക്കൂറിന്റെ തിരമാല ഊര്‍ജ്ജം

ദേശീയ ഗ്രിഡ്ഡിലേക്ക് 100 മെഗാവാട്ട് മണിക്കൂറിന്റെ വൈദ്യുതി നല്‍കുന്ന ആദ്യത്തെ tidal turbine ന്റെ മാതൃക (prototype) സ്കോട്ലാന്റിലെ Orkney Islands ന് അടുത്ത് European Marine Energy Centre (EMEC) സ്ഥാപിച്ചു. U.K.സര്‍ക്കാരിന്റെ Technology Strategy Board നടത്തുന്ന Deep-Gen III പ്രോജക്റ്റിന്റെ ഭാഗമായാണിത്. മാതൃക നിര്‍മ്മിച്ചത് Rolls-Royce ന്റെ subsidiary ആയ Tidal Generation ആണ്.

കടല്‍ തട്ടില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഇതളുകളുള്ളതാണ് ഈ turbine 40 മീറ്റര്‍ ആഴത്തില്‍ പൂര്‍ണ്ണമായും മുങ്ങിക്കിടക്കുന്നു. വേലിയേറ്റ-ഇറക്കങ്ങളെ നേരിട്ടുകൊണ്ട് ഏറ്റവും ദക്ഷതയോടുകൂടി വൈദ്യുതി ഉത്പാദിപ്പാനനുയോഗ്യമായ വിധം ഇതളുകളുടെ കോണ് നിജപ്പെടുത്തിയിരിക്കുന്നു. turbine semibuoyant ആയതിനാല്‍ സ്ഥാപന പരിപാലന ചിലവ് കുറവാണ്.

ഈ മാതൃകയുടെ തെറ്റുകള്‍ തിരുത്തുന്നതോടൊപ്പം റോള്‍സ്-റോയ്സ്(Rolls-Royce) 1-MW ന്റെ tidal turbine പ്രകടന നിര തന്നെ നിര്‍മ്മിക്കാന്‍ Reliable Data Acquisition Platform for Tidal (ReDAPT)എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. Energy Technologies Institute ആണ് അതിന് ധനസഹായം നല്‍കുന്നത്. വ്യാവസായികമായി വലിയ പദ്ധതികളും വികസിപ്പിക്കുന്നുണ്ട്. Kawasaki യും Aquamarine Power ഉം Orkney ലെ സംവിധാനം പരീക്ഷങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

ബ്രിട്ടണില്‍ നിന്ന് മാത്രം വേലിയേറ്റ-ഇറക്കത്തില്‍ നിന്ന് 30 terawatt-hours ന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് റോള്‍സ്-റോയ്സ് പറയുന്നു. ഇപ്പോഴത്തെ ആവശ്യകതയുടെ 7.5% ആണിത്. 30 ലക്ഷം വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. ഈ പുനരുത്പാദിതോര്‍ജ്ജ രംഗത്തെ ലോക നേതാക്കള്‍ ബ്രിട്ടനാണ്. എന്നിരുന്നാലും ദീര്‍ഘകാലത്തെ വേലിയേറ്റഇറക്ക സാങ്കേതിക വിദ്യ വിജയ സാദ്ധ്യത മറ്റ് പുനരുത്പാദിതോര്‍ജ്ജ രംഗങ്ങളുമായുള്ള അതിന്റെ മത്സരത്തെ ആശ്രയിച്ചിരിക്കുന്നു. തുടരുന്ന നിക്ഷേപങ്ങളും പുതിയ നിക്ഷേപകരും ഇതേ തുടര്‍ച്ച പിന്‍തുടര്‍ന്നാല്‍ മാത്രമേ ഈ സാങ്കേതിക വിദ്യയെ വികസിതമാക്കാനാവു,” എന്ന് ETI chief executive ആയ David Clarke പറയുന്നു.

– സ്രോതസ്സ് earthtechling.com

ഒരു അഭിപ്രായം ഇടൂ