കല്‍ക്കരി വ്യവസായത്തിന്റെ പ്രചരണങ്ങള്‍ക്ക് വിപരീതമായി കല്‍ക്കരി ശരിക്കും ഏറ്റവും വിലകുറഞ്ഞ വൈദ്യുതോല്‍പ്പാദന മാര്‍ഗ്ഗമല്ല. കൂടാതെ അതിന്റെ വില കൂടിക്കൊണ്ടിരിക്കുന്നു. “Coal is not Cheap Power” എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്.
കല്‍ക്കരി ഉപയോഗവും വൈദ്യുതി വിലയും തമ്മില്‍ വളരെ ചെറിയ ബന്ധമേയുള്ളു എന്ന് അവര്‍ പറയുന്നു. മറ്റ് ഘടകങ്ങള്‍ – പ്രധാനമായി പ്രാദേശിക ഊര്‍ജ്ജ സംഭരണം – ആണ് ഉപഭോക്താവിലെത്തുന്ന വൈദ്യുതി വിലയെ ബാധിക്കുന്നത്. ഏറ്റവും കുറവ് വൈദ്യുതി വിലയുള്ള സംസ്ഥാനം ഐഡഹോ(Idaho) ആണ്. അവിടെ യൂണീറ്റിന് 5.8 സെന്റാണ് വില. ഇത് ജലവൈദ്യുതിയും കല്‍ക്കരി വൈദ്യുതിയും ധാരാളം ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും ഇവയുടെ ഉപയോഗം വര്‍ദ്ധിപ്പിച്ച് വൈദ്യുതി വില കുറക്കാം എന്നല്ല അര്‍ത്ഥം.
സംസ്ഥാനങ്ങളും രാജ്യങ്ങളും അവരുടെ വൈദ്യുത ഉപഭോഗവും ലഭ്യമായ വിഭവങ്ങളും പരിഗണിച്ചാവണം ഒരു നയം രൂപീകരിക്കേണ്ടത്. ഉദാഹരണത്തിന് അരിസോണയില്‍ കല്‍ക്കരി കത്തിച്ച് വൈദ്യുതിയുണ്ടാക്കുന്നത് വൈദ്യുതി വില കൂട്ടാനേ സഹായിക്കൂ. അവിടെ കല്‍ക്കരി നിക്ഷേപങ്ങള്‍ കുറവാണ്. പ്രകൃതിവാതകം, ജലം ഇവയാണ് അവിടെ ലാഭകരം.
ചില സംസ്ഥാനങ്ങള്‍ കല്‍ക്കരി ഉപയോഗം കുറച്ച് വൈദ്യുതി വില കുറച്ചിട്ടുണ്ട്. ഫ്ലോറിഡ, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി വിലക്ക് വ്യത്യാസം വരുത്താതെ കല്‍ക്കരി ഉപയോഗം 20% – 30% വരെ കുറച്ചിട്ടുണ്ട്.
“externalized costs” ഉം കൂടി കൂട്ടി ചേര്‍ക്കുമ്പോള്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ വിലയുള്ള ഊര്‍ജ്ജ സ്രോതസ്സാണ്. ഇത് കല്‍ക്കരി ഉപയോഗത്തിന് സമൂഹം നല്‍കുന്ന വിലയാണ്. വായൂ മലിനീകരണം വഴി ഉണ്ടാകുന്ന പൊതുജനാരോഗ്യം, പൊതു സ്ഥലത്തിന്റെ നഷ്ടം ഒക്കെ ഉള്‍പ്പെടും. അമേരിക്കയുടെ കള്‍ക്കരി ഉപയോഗം അവര്‍ക്ക് $34500 – $53400 കോടി ഡോളര്‍ അധിക ചിലവുണ്ടാക്കുന്നതായി Harvard Medical School ന്റെ
Center for Health and the Global Environment നടത്തിയ “Full Cost Accounting for the Life Cycle of Coal” എന്ന പഠനം വ്യക്തമാക്കി.
കത്തിക്കുന്ന കല്‍ക്കരിയുടെ അളവ് കുറയും തോറും കല്‍ക്കരിയുടെ വില കൂടൂന്നു. “externalized costs” കണക്കാക്കാതെ തന്നെയാണ് ഈ വിലക്കയറ്റം. 2011 ന്റെ അവസാന കാലത്ത് കഴിഞ്ഞ 33 വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് കല്‍ക്കരി ഉപയോഗമായ 40% വൈദ്യുതി എന്നത് രേഖപ്പെടുത്തിയതായി Energy Information Administration (EIA) ന്റെ റിപ്പോര്‍ട്ടില്‍ കാണാം. ഇതിന് മുമ്പ് 1978 മാര്‍ച്ചിലാണ് ഇതുപോലെ കല്‍ക്കരി 40% വൈദ്യുതി നല്‍കിയത്.
അടുത്ത വര്‍ഷങ്ങളില്‍ മലിനീകരണം കുറക്കാല്‍ ചില വൈദ്യുതി വിതരണ കമ്പനികള്‍ പഴയ, ദക്ഷതയില്ലാത്ത മോശമായ കല്‍ക്കരി നിലയങ്ങള്‍ അടച്ചിടും. പുനരുത്പാദിതോര്‍ജ്ജത്തിന്റെ വില കുറയുന്നതോടെ കല്‍ക്കരി ആകര്‍ഷകമല്ലാതാകുകയും ചെയ്യും. ഭാവിയില്‍ നിര്‍മ്മാണചിലവ് കൂടുന്നത് കല്‍ക്കരി സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതിനേക്കാള്‍ ചിലവേറിയാതാകുമെന്ന് EIA പ്രവചിക്കുന്നു.
ആഴ്‍ച്ചകള്‍ കഴിയും തോറും കല്‍ക്കരിവ്യവസായത്തിന് അത് ചിലവ് കുറഞ്ഞതാണെന്ന് സ്ഥാപിക്കാന്‍ വിഷമമാകും.
– സ്രോതസ്സ് thinkprogress.org