പുതിയ കൈയ്യേറ്റം നടത്തുന്നതിന് നൂറുകണക്കിനാളുകള്‍ ഭൗമദിനത്തില്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലിയില്‍ പാഴ് ഭൂമിയിലേക്ക് ജാഥ നടത്തി. അവിടെ എത്തിയ ഉടന്‍ തന്നെ അവര്‍ ഭൂമി വൃത്തിയാക്കുകയും ഉഴുകയുംചെയ്ത് അതിനെ ഒരു സമൂഹ പാടമാക്കി മാറ്റുകയും ചെയ്തു. കൈയ്യേറ്റ പാടത്ത് അവര്‍ 10,000 വിത്തുകള്‍ വിതച്ചു. കുടുംബങ്ങളും, കുട്ടികളും, മാധ്യമ പ്രവര്‍ത്തകരും കണ്ടു നില്‍ക്കേ പോലീസെത്തി ഈ ജനത്തെ അറസ്റ്റ് ചെയ്യും എന്ന് പേടിപ്പിച്ചു.
Albany യിലെ 300 പേര്‍ University of California യുടെ Gill Tract എന്ന് വിളിക്കുന്ന സ്ഥലം കൈയ്യേറി. അവര്‍ ആ സ്ഥലത്തെ ഒരു നഗര പാടമാക്കി മാറ്റി. പ്രതിഷ്ധക്കാര്‍ ആ സ്ഥലത്ത് തങ്ങാനാണ് പരിപാടിയിട്ടിരിക്കുന്നത്. ആ സ്ഥലത്ത് താമസ്സിക്കാനുള്ള സൗകര്യമൊരുക്കാന്‍ അവര്‍ സംഭാവന ആവശ്യപ്പെടുന്നു.
Albany Police Headquarters ന്റെ എതിരെയുള്ള Buchanan Street നടുത്ത സ്ഥലം Whole Foods ന് കട പണിയാനായി സ്വകാര്യ വ്യക്തിക്ക് കൈമാറിയിരിക്കുകയാണ്. ഇപ്പോള്‍ തുറന്ന സ്ഥലമായ ഈ ഭൂമിയെ ഒരു സമൂഹ കൃഷിഭൂമിയായി മാറ്റാനാണ് Albany യിലെ ജനങ്ങള്‍ക്ക് ആഗ്രഹം.
ഭക്ഷ്യ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരോടും കര്‍ഷക തൊഴിലാളികളോടും Occupy പ്രസ്ഥാനം അനുഭാവപൂര്‍ണ്ണമായ നിലപാടാണ് എടുത്തിട്ടുള്ളത്. കോര്‍പ്പറേറ്റ് ആഹാര വ്യവസ്ഥക്ക് പകരം സമൂഹത്തിലടിസ്ഥാനമായ, സമൂഹം നിയന്ത്രിക്കുന്ന ബദലുകള്‍ നിര്‍മ്മിക്കാന്‍ ഫിലാഡല്‍ഫിയയിലെ Occupy Vacant Lots (ഒഴിഞ്ഞ സ്ഥലം കൈയ്യേറുക) പോലുള്ള സംഘങ്ങള്‍ ശ്രമിക്കുന്നു. സ്ഥലത്തേയും ആഹാരത്തേയും നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ നേരിട്ടുള്ള ഒരു ആക്രമണമായിരുന്നു Guerrilla gardening. സ്ഥലവും ആഹാരവും ഏറ്റവും അടിസ്ഥാനമായ മനുഷ്യാവകാശമാണ്. അത് മൊണ്‍സാന്റോ, ഹോള്‍ ഫുഡ്സ് (Whole Foods) തുടങ്ങിയ പച്ചയടിച്ച കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം കൊയ്യാനുള്ള ഉപകരണങ്ങളല്ല. നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയും നമ്മുടെ നിയമങ്ങള്‍ക്കനുസൃതമായ സഹായത്തിലൂടെയും നമുക്ക് സ്വയം നമ്മുടെ കാര്യം നോക്കാനറിയാം എന്ന് വ്യക്തമാക്കുകയും ചെയ്യുമ്പോള്‍ നാം നമുക്ക് വേണ്ട ആഹാരം മാത്രമല്ല വളര്‍ത്തുന്നത്, അതോടൊപ്പം പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള വിത്തുകള്‍ കൂടി വിതക്കുകയാണ്.
– സ്രോതസ്സ് occupywallst.org