ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ മൂന്നിരട്ടി തൊഴിലവസരം സൃഷ്ടിക്കുന്നു

എണ്ണ, പ്രകൃതിവാതക, കല്‍ക്കരി രംഗത്ത് നിക്ഷേപിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തൊഴിലവസരങ്ങള്‍ ശുദ്ധ ഊര്‍ജ്ജ രംഗം നല്‍കുന്നു എന്ന് പുതിയ ദേശീയ പഠനം കണ്ടെത്തി. പവനോര്‍ജ്ജം ഇപ്പോള്‍ തന്നെ 75,000 തൊഴില്‍ സൃഷ്ടിച്ചു. 20% ഊര്‍ജ്ജം കാറ്റില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് 500,000 വരെ വളരും. തൊഴിലിന്റെ ഗുണമേന്‍മയും നല്ലതാണ്. ഇടത്തരം, ഉയര്‍ന്ന തൊഴില്‍ രംഗത്ത് ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഊര്‍ജ്ജത്തേക്കാള്‍ ഇരട്ടി അവസരങ്ങള്‍ ഉണ്ടാക്കുന്നു.

ശമ്പളവും 13% കൂടുതലാണ്. ഹരിത തൊഴിലിന്റെ ശരാശരി(Median) ശമ്പളം $46,343 ഡോളര്‍ ആണ്. ഇത് മൊത്തം സമ്പദ്‌വ്യവസ്ഥയിലെ ശമ്പള ശരാശരിയേക്കാള്‍ $7,727 ഡോളര്‍ കൂടുതലാണ്. പകുതി ജോലിക്കാര്‍ നാല് വര്‍ഷത്തെ കോളേജ് ഡിഗ്രിക്ക് താഴെ യോഗ്യയുള്ളവരാണ്.

8.3% എന്ന തോതില്‍ ശുദ്ധ ഊര്‍ജ്ജ രംഗം വളരുന്നു. സമ്പദ്‌ഘടനയുടെ വളര്‍ച്ചയുടെ ഇരട്ടിയാണിത്. സൗരതാപ രംഗം 18.4% എന്നതോതില്‍ വളരുന്നു. സോളാര്‍ PV രംഗം 10.7% വും ജൈവ ഇന്ധനം 8.9% വും വളരുന്നു. എന്നാല്‍ അമേരിക്കയിലെ പവനോര്‍ജ്ജ രംഗം എല്ലാത്തിനേയും കടത്തിവെട്ടി 35% എന്ന തോതിലാണ് വളരുന്നത്.

യൂറോപ്പില്‍ 11 ലക്ഷം ആളുകള്‍ ശുദ്ധ ഊര്‍ജ്ജ രംഗത്ത് ജോലി ചെയ്യുന്നു. Bureau of Labor Statistics ന്റേയും Brookings Institute ന്റേയും റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുള്ള വളര്‍ച്ച അമേരിക്കയിലും തുടങ്ങി എന്നാണ് കാണിക്കുന്നത്.

ശുദ്ധ ഊര്‍ജ്ജ രംഗത്തെ നിക്ഷേപം ഫോസില്‍ ഇന്ധനത്തിലുള്ള നിക്ഷേപത്തേക്കാള്‍ കൂടുതലായി.

പുനരുത്പാദിതോര്‍ജ്ജ രംഗത്തെ ആഗോള നികഷേപം ആദ്യമായി കഴിഞ്ഞ വര്‍ഷം ഫോസില്‍ ഇന്ധനത്തിലുള്ള നിക്ഷേപത്തേക്കാള്‍ കൂടുതലായി. ആഗോള കമ്പോളത്തില്‍ പുനരുത്പാദിതോര്‍ജ്ജത്തിന് ഇപ്പോള്‍ $25000 കോടി ഡോളര്‍ മൂല്യമുണ്ട്. ശുദ്ധ ഊര്‍ജ്ജത്തില്‍ അമേരിക്കയാണ് കോര്‍പ്പറേറ്റ് ഗവേഷണ രംഗത്തും venture capital investments രംഗത്തും മുന്നില്‍ നില്‍ക്കുന്നത്. 33% വളര്‍ച്ചയോടെ മൊത്തം നിക്ഷേപം അവിടെ $5590 കോടി ഡോളറായി.

ഫോസില്‍ ഇന്ധനങ്ങള്‍ ശുദ്ധ ഊര്‍ജ്ജത്തേക്കാള്‍ 75 മടങ്ങ് സബ്സിഡി കിട്ടുന്നു

1994 മുതല്‍ 2009 വരെ [http://i.bnet.com/blogs/dbl_energy_subsidies_paper.pdf] എണ്ണ പ്രകൃതിവാതക വ്യവസായത്തിന് $44696 കോടി ഡോളര്‍ സബ്സിഡി ലഭിച്ചു. അതേസമയം പുനരുത്പാദിതോര്‍ജ്ജത്തിന് വെറും $593 കോടി ഡോളര്‍ മാത്രമാണ് ലഭിച്ചത്. അമേരിക്കന്‍ സര്‍ക്കാരിന് എണ്ണ-വാതക വ്യവസായത്തെ അപേക്ഷിച്ച് പുനരുത്പാദിതോര്‍ജ്ജത്തോട് കുറഞ്ഞ താല്‍പ്പര്യമേയുള്ളു. ഫെഡറല്‍ ബഡ്ജറ്റിന്റെ പകുതി ഫോസിലിന്ധനങ്ങള്‍ അവരുടെ തുടക്ക കാലത്ത് ലഭിച്ചിരുന്നു. അതേ സമയം പുനരുത്പാദിതോര്‍ജ്ജത്തിനുള്ള സഹായം അഞ്ചിലൊന്ന് മാത്രമാണ്. ഫെഡറല്‍ ബഡ്ജറ്റില്‍ 1% ന്റെ പത്തിലൊന്നാണ് ഈ രംഗത്ത് ഇപ്പോള്‍ നിക്ഷേപിക്കുന്നത്. [http://www.dblinvestors.com/documents/What-Would-Jefferson-Do-Final-Version.pdf] എന്ന ഒരു പഠനം പറയുന്നു.

– സ്രോതസ്സ് thinkprogress.org

ഒരു അഭിപ്രായം ഇടൂ