2011 ല്‍ സൗരോര്‍ജ്ജ വ്യവസായം 1,855 മെഗാവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഇതിന് $8400 കോടി ഡോളര്‍ ചിലവായി. 2010 ല്‍ 887 MW ആയിരുന്നു സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association (SEIA) ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ മാത്രം 776 MW സ്ഥാപിച്ചു. ജര്‍മ്മനി, ഇറ്റലി, ചൈന, അമേരിക്ക എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ സോളാര്‍പാനല്‍ കമ്പോളം. ഈ കമ്പോളത്തിന്റെ 7% അമേരിക്കയില്‍നിന്നാണ്. 2016 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും.
പാനല്‍ ഉപയോഗിക്കുന്ന വലിയ സൗരോര്‍ജ്ജനിലയങ്ങളുടെ ശക്തി 758 MW ആയി ഉയര്‍ന്നു. ഇത് പ്രകൃതിവാതക വൈദ്യുത നിലയത്തിന്റെ ശക്തിക്ക് തുല്യമാണ്. 3,000 MW ന്റെ ഒരു സൗരോര്‍ജ്ജ നിലയത്തിന്റെ പണി അമേരിക്കയില്‍ പുരോഗമിക്കുന്നു. 6,000 MW നിലയത്തിന്റെ പണി പ്രാരംഭ ദിശയിലാണ്.
പണി നടക്കുന്ന പദ്ധതികളില്‍ First Solar ന്റെ രണ്ട് 550-MW നിലയങ്ങളും SunPower Corp SPRW.O ന്റെ ഒരു 250-MW നിലയവും ഉണ്ട്.
വീടുകളിലെ സോളാര്‍ പാനല്‍ 2011 ല്‍ 11% വളര്‍ന്ന് 297 MW ആയി. വീടുകളല്ലാത്ത സ്ഥലങ്ങളിലെ പാനലുകള്‍ 28% വളര്‍ന്ന് 800 MW ആയി.
– സ്രോതസ്സ് reuters.com