കാറ്റാടിയില്‍ നിന്ന് ശുദ്ധ ജലം

അബുദാവിയില്‍ ഒരു മിടുക്കന്‍ സാങ്കേതിക വിദ്യ പരീക്ഷണത്തിലാണ്. കാറ്റാടി ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം സാന്ദ്രീകരിച്ച് ജലം ഉത്പാദിപ്പിക്കാനാണ് പരിപാടി. വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം നടത്തുന്നു. Eole Water എന്ന കമ്പനിയുടെ സ്ഥാപകനായ Marc Parent ആണ് ഈ വിദ്യ കണ്ടെത്തിയത്. കരീബിയനില്‍ അദ്ദേഹം താമസിക്കുന്ന കാലത്ത് അവിടുത്തെ ശീതീകരണിയില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം ഉപയോഗിക്കുമായിരുന്നു. അതില്‍ നിന്നാണ് അദ്ദേഹത്തിന് ഈ വിദ്യ വിപുലമായി ഉപയോഗിച്ചാലെന്താ എന്ന തോന്നലുണ്ടായത്. വൈദ്യുത ഗ്രിഡ്ഡിനെ ഉപയോഗിക്കാതെ അതിന് വേണ്ട ഊര്‍ജ്ജം കണ്ടെത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ കാറ്റാടിയും കൂട്ടത്തില്‍ ചേര്‍ന്നു.

30-kW ന്റെ കാറ്റാടി ഈ സിസ്റ്റത്തിന് വേണ്ട മൊത്തം ഊര്‍ജ്ജവും നല്‍കും. കാറ്റാടിയും മുന്‍ ഭാഗത്ത് നിന്ന് വായൂ വലിച്ചെടുക്കും. ജനറേറ്റര്‍ ഇതിനെ ചൂടാക്കി നീരാവി ഉണ്ടാക്കുന്നു. തണുപ്പിക്കാനുള്ള compressor ല്‍ കൂടി ഈ നീരാവി കടന്നു പോകുമ്പോള്‍ ഈര്‍പ്പം സാന്ദ്രീകരിക്കുന്നു. ഇത് ശേഖരിച്ച് പൈപ്പ് വഴി ടാങ്കിലേക്ക് പമ്പ് ചെയ്യുന്നു. അവിടെ വെച്ച് അത് ശുദ്ധീകരിക്കുന്നു.

ഒക്റ്റോബര്‍ മുതല്‍ ഇതിന്റെ ഒരു മൂലരൂപം അബുദാബിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മരുഭൂമിയിലെ വരണ്ട കാറ്റില്‍ നിന്ന് ഒരു ദിവസം 500 മുതല്‍ 800 വരെ ലിറ്റര്‍ ജലം ഇത് ഉത്പാദിപ്പിക്കും. tower-top system ഉപയോഗിച്ചാല്‍ 1,000 ലിറ്റര്‍ വരെ എത്തിക്കാമെന്ന് Eole Water പറയുന്നു. മണിക്കൂറില്‍ 24 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഇതിന് ആവശ്യമാണ്.

– സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ