ഓപ്പണ്‍ സോഴ്സ് എന്നൊന്നില്ല, സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും മാത്രം. നിങ്ങള്‍ എത്രശതമാനം തുറന്നതാണെന്നത് പ്രസക്തമല്ല. പകുതി സ്വാതന്ത്ര്യം പകുതി അടിമത്തവുമാണ്.
തുടക്കത്തില്‍ ആര്‍ക്കും ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല. ഗ്നൂ എന്ന പേരില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന് (FSF) മാത്രം 1983 മുതല്‍ ആ പദ്ധതിയുണ്ടായിരുന്നു. അതിന് വേണ്ട അവസാനത്തെ ഭാഗമായ കേണലിന്റെ നിര്‍മ്മാണം അവര്‍ക്ക് മുമ്പ് 1991 ല്‍ ലിനസ് പൂര്‍ത്തിയാക്കിയതോടെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ഗ്നൂ-ലിനക്സ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.