നോര്‍വ്വേയിലെ തടാകത്തില്‍ സൂഷ്മ ആല്‍ഗകളെ തിന്നുന്ന ജീവികളെ കുറിച്ച് രണ്ട് ദശാബ്ദങ്ങളായി പഠിക്കുന്ന ശാസ്ത്രജ്ഞര്‍ ലോകത്തെ ഏറ്റവും പ്രായമേറിയ ജീവിയേയും മനുഷ്യന്റെ വളരെ അകന്ന ബന്ധുവിനേയും കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഈ ഏക കോശ ജീവി ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണമിച്ച് ഉണ്ടായതാണ്. ജീവികളുടെ വിഭാഗങ്ങളില്‍ ഒന്നിലും ഉള്‍പ്പെടുത്താന്‍ പറ്റാത്തതാണ് ഇത്. ഇത് മൃഗമല്ല, സസ്യമല്ല, പരാദമല്ല, ഫംഗസോ ആല്‍ഗയോ അല്ല.
“ജീവ വൃക്ഷത്തിലെ ഒരു മറഞ്ഞ് കിടന്നിരുന്ന ഒരു ശാഖയാണിത്. ഇത് അനന്യമായതാണ്. ജീവ വൃക്ഷത്തിന്റെ വേരിനോട് ഇത്രയേറെ അടുപ്പമുള്ള വേറൊരു സ്പീഷീസും ഇല്ല,” എന്ന് University of Oslo ലെ ഗവേഷകന്‍ Dr Kamran Shalchian-Tabrizi പറയുന്നു. Collodictyon എന്ന പുതിയ genus ല്‍ ആണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശതകോടി കണക്കിന് മുമ്പുള്ള ലെകത്തെ ജീവനെക്കുറിച്ച് ഈ കണ്ടുപിടുത്തം വെളിച്ചം വീശുമെന്ന് ഗവേഷകര്‍ കരുതുന്നു. Oslo യില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള Ås എന്ന തടാകത്തിലെ ചതുപ്പില്‍ ആണ് Collodictyon ജീവിക്കുന്നത്. അതിന് നാല് flagella യുണ്ട്. സഞ്ചരിക്കാനുപയോഗിക്കുന്ന വാലുകളാണ് ഇത്. സൂഷ്മ ദര്‍ശിനിയിലൂടെ മാത്രമേ ഇത് കാണാനാവൂ. 30 – 50 മൈക്രോ മീറ്റര്‍ നീളം ഉണ്ട്.
സസ്യങ്ങള്‍, ഫംഗസ്, ആല്‍ഗ, മൃഗങ്ങള്‍, മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവകളെ പോലെ Collodictyon യും കോശ കേന്ദ്രവും(മര്‍മ്മം?) അതിന് ഉപരിയായതി ഒരു ആവരണവും കാണപ്പെടുന്ന eukaryote കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ബാക്റ്റീരിയ അങ്ങനെയല്ല.
സാമൂഹ്യ ജീവിയല്ല
Collodictyon നെ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ക്ക് ചരിത്രാതീത കാലത്തെ eukaryote എങ്ങനെയിരിക്കുമെന്ന് അനുമാനിക്കാനാവും. അതിസൂക്ഷമ ഇരകളെ വേട്ടയാടുന്ന വിരല്‍ പോലെയുള്ള ഏകകോശ ജീവികള്‍ പോലെ ആവാം എന്ന് Tabrizi പറയുന്നു. അവ സാമൂഹ്യ ജീവികളല്ല. Ås തടാകത്തിലല്ലാതെ വേറൊരിടത്തും ഇവയെ കണ്ടിട്ടില്ല. ഇപ്പോഴും ഇത്തരം ജീവികളെ കണ്ടെത്തുന്നു എന്നുള്ളത് അത്ഭുതകരമാണ്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് University of Oslo യിലെ ഗവേഷകരാണ് Collodictyon നെ ആദ്യമായി കണ്ടെത്തിയത്. അസാധാരാണമായ ജീവി എന്നവര്‍ മനസിലാക്കിയെങ്കിലും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ക്കറിയില്ലായിരുന്നു.
— സ്രോതസ്സ് news.discovery.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
Reblogged this on ലാസ്യലയം.