പവനോര്‍ജ്ജം സൂക്ഷിക്കാന്‍ Undersea വായൂ സഞ്ചി
Nottingham സര്‍വ്വകലാശാല പവനോര്‍ജ്ജം സൂക്ഷിക്കുന്നതിനുള്ള വഴികളന്ന്വേഷിക്കുന്നതില്‍ വ്യാപൃതരാണ്. MIT യുടെ വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന വീര്‍പ്പിക്കാവുന്ന സഞ്ചികളില്‍ വായൂ സംഭരിക്കുക എന്ന ആശയം അവര്‍ ആവിഷ്കരിച്ചു. തീരക്കടലിലെ കാറ്റാടി പാടത്തില്‍ നിന്നുള്ള അധിക ഊര്‍ജ്ജം സ്കോട്‌ലാന്റിലെ Orkney ദ്വീപിന് സമീപമുള്ള കടല്‍ത്തട്ടിലെ വീര്‍പ്പിക്കാവുന്ന വായൂ സഞ്ചികളില്‍ വായൂ നിറക്കാനുപയോഗിക്കുക എന്നതാണ് അവരുടെ പരിപാടി. പകല്‍ സമയത്ത് കാറ്റ് ഇല്ലാതാകുമ്പോള്‍ ശേഖരിച്ച ഊര്‍ജ്ജം ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. 600 മീറ്റര്‍ ആഴത്തില്‍ വെച്ചിരിക്കുന്ന 20 മീറ്റര്‍ വ്യാസമുള്ള സഞ്ചിക്ക് 70MWh ഊര്‍ജ്ജം ശേഖരിക്കാനാവുമെന്ന് പരീക്ഷണങ്ങളുടെ ഫലം വ്യക്തമാക്കി.
പവനോര്‍ജ്ജം സൂക്ഷിക്കാന്‍ Compressed air സംവിധാനം
air compression സാങ്കേതിക വിദ്യകള്‍ വാണിജ്യപരമായി വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കമ്പനിയാണ് SustainX. പടിഞ്ഞാറേ Lebanon ല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഒരു മെഗാവാട്ട് നിലയത്തിന് വേണ്ടി 40 kW ശേഷിയുള്ള prototype വിജയകരമായി പരീക്ഷിച്ചു. നല്ല compression നല്‍കുന്ന cost effective പിസ്റ്റണുകള്‍ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ടാങ്കുകളില്‍ ഇവര്‍ വായൂ സംഭരിക്കുന്നു. ഊര്‍ജ്ജം ആവശ്യമുള്ളപ്പോള്‍ Compressed വായുവിനെ ഉപയോഗിക്കുന്ന ഈ പിസ്റ്റണുകള്‍ ജനറേറ്ററുകളെ പ്രവര്‍ത്തിപ്പിക്കും.

ഫ്ലൈവീല്‍ അടിസ്ഥാനമായ ഊര്‍ജ്ജ സംഭരണം

Vycon പോലുല്ള കമ്പനികള്‍ പഴയ ഫ്ലൈവീല്‍ സാങ്കേതിക വിദ്യക്ക് പുതിയ മാനം നല്‍കും. കപ്പലിലേക്ക് സാധനങ്ങളിറക്കുമ്പോള്‍ ക്രെയിനില്‍ നിന്ന് നഷ്ടമാകുന്ന ഊര്‍ജ്ജം ഫ്ലൈവീലിലേക്ക് ശേഖരിക്കാനുള്ള പ്രവര്‍ത്തിക്കുന്ന മാതൃക അവര്‍ നിര്‍മ്മിച്ചു. അതുപോലെ തീവണ്ടികള്‍ ബ്രേക്ക് ചെയ്യുന്നതില്‍ നിന്നുള്ള ഊര്‍ജ്ജവും ഫ്ലൈവീലിലേക്ക് ശേഖരിക്കാനും അവര്‍ ആ വിദ്യ ഉപയോഗിക്കുന്നു. മത്സര കാറുകളുടെ KERS systems പോലെയാണിത്. നഷ്ടപ്പെടുന്ന ഗതികോര്‍ജ്ജം backup ഊര്‍ജ്ജമായി ഉപയോഗിക്കാനാണ് Vycon ശ്രമിക്കുന്നത്.
– source ecofriend.com