ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം

Gloucester Marine Terminal ന്റെ 25 ഏക്കര്‍ മേല്‍ക്കൂരയില്‍ 9 MW ന്റെ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി. അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിലയമാണിത്. സാമ്പത്തിക മാന്ദ്യവും പ്രകൃതി വാതകത്തിന്റെ വില കുറഞ്ഞതും സൗരോര്‍ജ്ജ വ്യവസായത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആ കാലത്താണ് ഈ നിലയത്തിന് വേണ്ട പാനല്‍ നിര്‍മ്മാണവും മറ്റും വിജയകരമായി പൂര്‍ത്തിയാക്കാനായത്. മൂന്ന് സൗരോര്‍ജ്ജ വ്യവസായികള്‍ വന്‍തോതില്‍ പിരിച്ചുവിടലും ഉത്പാദനം കുറക്കലും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ കാലം സൗരോര്‍ജ്ജ വ്യവസായത്തിലെ ഒരു രംഗമായ corporate rooftop solar ന് നല്ല കാലമാണെന്ന് ടെര്‍മിനലിന്റെ ഉടമകളായ Holt കുടുംബത്തിന് മനസിലായി.

അഞ്ച് മാസം കൊണ്ടാണ് പാനലുകളെല്ലാം സ്ഥാപിച്ചത്. $4.2 കോടി ഡോളര്‍ ചിലവായി. Holt കുടുംബത്തിന് ഇതൊരു മിടുക്കന്‍ നിക്ഷേപമാണ്.

warehouses ന് വേണ്ട ഊര്‍ജ്ജത്തിന്റെ 80% ഈ സോളാര്‍ പാനലുകള്‍ നല്‍കുന്നു. 9,500 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമാണ് ഇത് എന്ന് Environmental Protection Agency പറയുന്നു. പ്രതി വര്‍ഷം $10 ലക്ഷം ഡോളര്‍ മുതല്‍ $15 ലക്ഷം ഡോളര്‍ വരെ വൈദ്യുത ബില്ലില്‍ കുറവ് അവര്‍ക്കുണ്ടാകും. ലോണ്‍ തിരിച്ചടക്കാനുള്ള പണം ഇതില്‍ നിന്ന് തന്നെ കിട്ടും.

– source pri.org

ഒരു അഭിപ്രായം ഇടൂ