കമ്പ്യൂട്ടറില്‍ നോട്ട് സൂക്ഷിക്കാന്‍ ഇത് വരെ ഞാന്‍ കെഡിഇ യുടെ കെജോട്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഫെഡോറ 16 ല്‍ ഈ ചെറു പ്രോഗ്രാം വലിയ PIMS ആയ Akonadi യുടെ ഭാഗമായതോടെ അതിന്റെ ലാളിത്യം നഷ്ടപ്പെടുകയും ഉപയോഗ സൗഹൃദമല്ലാതാകുകയും ചെയ്തു. അതുകൊണ്ട് ഒരു ബദല്‍ കണ്ടെത്തണമെന്ന ആഗ്രഹം അന്നുതൊട്ടുണ്ടായിരുന്നു. ഡാറ്റാബേസ് അടിസ്ഥാനത്തിലുള്ള ഒരു സ്വന്തം പ്രോഗ്രാം പണ്ടുതൊട്ടേ പുരോഗമനമൊന്നുമില്ലാതെ പൊടിപിടിച്ച് കിടക്കുന്നു. മടി കാരണം ഒന്നും ചെയ്യാനായില്ല. അപ്പോഴാണ് ഈ മിടുക്കനെ കിട്ടിയത് – GNU/GPL ലൈസന്‍സോടെ പ്രസിദ്ധപ്പെടുത്തിയ WOAS – Wiki On A Stick.
ഇതിന് ഡാറ്റാബേസ് വേണ്ട, വെബ് സെര്‍വര്‍ വേണ്ട, വലിയ സങ്കീര്‍ണതയില്ല, വളരെ ലളിതം, ആകെ ഒരു ഫയല്‍ മാത്രം. എവിടെയും പ്രവര്‍ത്തിക്കും, ഒരു വെബ് ബ്രൗസര്‍ മാത്രം മതി.
കൂടുതല്‍ പറയാനൊന്നുമില്ല. പരീക്ഷിച്ചു നോക്കുക.