47 km/h എന്ന വായു വേഗത്തില്‍ Solar Impulse യൂറോപ്പില്‍ നിന്ന് തുടങ്ങി വടക്കേ ആഫ്രിക്ക തരണം ചെയ്ത് ലക്ഷ്യമായ Rabat Morocco ല്‍ എത്താനുള്ള യാത്ര തിരിച്ചു. നാല് മോട്ടോറ്‍ ഉള്ള വിമാനം നിയന്ത്രിക്കുന്നത് Bertrand Piccard ആണ്. Madrid-Barajas ല്‍ നിന്ന് 5:22 മണിക്ക് യാത്ര തിരിച്ചു. ലോകത്തെ ഏറ്റവും വലിയ ഒരു സൗരോര്‍ജ്ജ പാടത്തിന്റെ ഉദ്ഘാടനത്തിന് 20 മണിക്കൂര്‍ യാത്ര ചെയ്ത് എത്തിച്ചേരാനാണ് പദ്ധതി.
ഒറ്റ സീറ്റുള്ള ഈ വിമാനം Switzerland ലെ Payerne ല്‍ നിന്ന് യാത്ര തിരിച്ചു. 17 മണിക്കൂറിന് ശേഷം Pyrenees ന് മുകളില്‍ 25,000 അടി വരെ ഉയരത്തില്‍ പറന്ന് സ്പെയിനിലെ Madrid ല്‍ ഇറങ്ങി. കാലാവസ്ഥ അനുകൂലമാകാത്തത് യാത്രയുടെ രണ്ടാ മത്തെ ഘട്ടത്തെ കുറച്ച് ദിവസം വൈകിപ്പിച്ചു.
10 hp ശോഷിയുള്ള നാല് മോട്ടോര്‍ ഉണ്ട്. 208 അടി നാളമുള്ളതാണ് ഇതിന്റെ ചിറക്. 12,000 സോളാര്‍ സെല്ലുകള്‍ ഈ ചിറകില്‍ ഉണ്ട്. 7,500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും. പകല്‍ സെല്ലുകള്‍ കഴിയുന്നത്ര സൗരോര്‍ജ്ജം ശേഖരിക്കുന്നു. Solar Impulsed സ്പെയിനിന്റെ തീരത്ത് കൂടി സഞ്ചരിക്കുമ്പോള്‍ പാനലുകള്‍ 60% ഊര്‍ജ്ജം ഉത്പാദിപ്പിക്കുമ്പോള്‍ മോട്ടോറുകള്‍ ബാറ്ററില്‍ നിന്ന് 46% ഊര്‍ജ്ജം ഉപയോഗിച്ചു. ഇതിന്റെ ബാറ്ററി ഏറ്റവും മെച്ചപ്പെട്ടവയാണ്. സൂര്യനസ്തമിച്ചതിന് ശേഷം വിമാനത്തിന് ഊര്‍ജ്ജം നല്‍കുന്നത് ഇതാണ്. Piccard, ഉം Borschberg ഉം സഹായികളും നിമിക്കുന്ന രണ്ട് വിമാനങ്ങളില്‍ ആദ്യത്തേതാണ് Solar Impulse. HS-SIB എന്ന രണ്ടാമത്തെ വിമാനം നിര്‍മ്മാണ ഘടത്തിലാണ്. അതിന് രണ്ട് പേരെ വഹിക്കാനാവും. ഭൂമി ചുറ്റി സഞ്ചരിക്കുകയാണ് അതിന്റെ ലക്ഷ്യം.
– source evworld.com