ഇത് വെറും തീ

കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വെറും 3% മാത്രമാണ് കാലാവസ്ഥാമാറ്റക്കുറിച്ചോ ആഗോളതാപനത്തെക്കുറിച്ചോ പ്രതിപാദിക്കുന്നത്. 97% വാര്‍ത്തകളും കാലാവസ്ഥാമാറ്റത്തെ മറച്ച് വെക്കുന്നു. Media Matters analysis നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ കാലാവസ്ഥാമാറ്റ വാര്‍ത്ത കൊടുത്താല്‍ ഉടന്‍ തന്നെ കാലാവസ്ഥാമാറ്റ വിരുദ്ധരില്‍ നിന്ന് തെറിവിളി കേള്‍ക്കും. പ്രൊഡ്യൂസര്‍ വേഗം തന്നെ അത്തരം വരിപാടികള്‍ നിര്‍ത്തിവെക്കുന്നു. ദേശീയ മാധ്യമങ്ങളിലും ഇതേ അവസ്ഥയാണ്.

തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ പോലും നയം. പരിസ്ഥിതിവാദികള്‍ക്ക് ശക്തി ഇല്ലല്ലോ, പിന്നെ എന്തിന് അവര്‍ പറയുന്നത് കേള്‍ക്കണം.

റിക്കോര്‍ഡ് തകര്‍ക്കുന്ന കാട്ടുതീയും ചൂട് കാറ്റുും ചൂണ്ടികാട്ടി ശാസ്ത്രജ്ഞര്‍ പറയുന്നു, “കാലാവസ്ഥാമാറ്റം ഇങ്ങനെയിരിക്കും!”. എന്നാല്‍ എഡിറ്റര്‍മാരും പ്രൊഡ്യൂസര്‍മാരും പറയുന്നു, “റിപ്പബ്ലിക്കന്‍മാര്‍ കാലാവസ്ഥാമാറ്റം തട്ടിപ്പെന്നാണ് കരുതുന്നത്. അതുകൊണ്ട് നാസ പറയുന്നത് വകവെക്കേണ്ട.”

– source treehugger.com

ഒരു അഭിപ്രായം ഇടൂ