എല്ലാ ചര്‍ച്ചകളില്‍ ചര്‍ച്ചാവിഷയമാകാത്ത ഒരു കൂട്ടരുണ്ട്. നിലയം പണിയുമ്പോഴും അവര്‍ ലാഭമുണ്ടാക്കുന്നു. റേഡിയേഷനേറ്റ് ആളുകള്‍ രോഗികളാകുമ്പോളും അവര്‍ ലാഭമുണ്ടാക്കുന്നു. ആണവ ദുരന്തമുണ്ടാകുമ്പോഴും അവര്‍ ലാഭമുണ്ടാക്കുന്നു. ആരാണ് ഇവര്‍?
അവരാണ് മഹത്തായ “സാമ്പത്തിക യന്ത്രം”. നാം ജനാധിപത്യ രാജ്യമാണെന്ന് പറയുന്നുണ്ടെങ്കിലും സത്യം വേറൊന്നാണ്. ജനമല്ല അധികാരികള്‍. സാമ്പത്തിക യന്ത്രമാണ് ശരിക്കുള്ള അധികാരികള്‍. നേട്ടമോ കോട്ടമോ ഉണ്ടായിക്കോട്ടെ ഈ യന്ത്രം എപ്പോഴും ലാഭം ഉണ്ടാക്കിക്കോണ്ടിരിക്കും. അവര്‍ക്ക് വേണ്ടി അവര്‍ നിയമങ്ങളുണ്ടാക്കും. ജനത്തിന്റെ പണം കൊണ്ട് കടുത്ത ചൂതുകളിയിലേര്‍പ്പെടും. നഷ്ടം സംഭവിക്കുമ്പോള്‍ മൊത്തം സാമ്പത്തിക ഘടന തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി നികുതിദായകരുടെ പണം കൊള്ളയടിക്കും. അവരുടെ ആസ്ഥിയുടെ ഒരു വളരെ ചെറിയ അംശം പൊതുജനത്തിന് വിതരണം ചെയ്ത് അവരെ ഓഹരി കമ്പോളം എന്ന ചൂതാട്ട മാന്ത്രിക ലോകത്തില്‍ അടച്ചതോടെ അവരും കൂട്ടത്തില്‍ മൊത്തം മദ്ധ്യവര്‍ഗ്ഗവും ഈ പരിമിത ഭൂമിയില്‍, വളര്‍ച്ച, വളര്‍ച്ച എന്ന് മുറവിളിയിടാന്‍ തുടങ്ങി.
ആണവ നിലയത്തിന് വലിയ സാമ്പത്തിക നിക്ഷേപം വേണം. പണി തീര്‍ക്കാന്‍ വളരേറെകാലം എടുക്കും. അതിന്റെ പരിപാലനവും പൊളിച്ച് മാറ്റലും വലിയ ചിലവാണ്. അതുകൊണ്ട് ഇതിന്റെ എല്ലാ ഇടപാടുകളും ബാങ്കര്‍മാരുടെ കമ്പ്യൂട്ടര്‍ സ്ക്രീനിനെ ചുട്ടു പഴുപ്പിക്കും! അതേപോലെ അവരുടെ ലാഭവും. ആളുകള്‍ക്ക് ക്യാന്‍സര്‍ പിടിപെടുമ്പോളും ബാങ്കുകാര്‍ക്ക് സന്തോഷം. അപകടമുണ്ടായാലും സന്തോഷം. എന്തൊക്കെ സംഭവിച്ചാലും സാമ്പത്തികരംഗം ലാഭമുണ്ടാക്കും.
ബദലായ പുനരുത്പാദിതോര്‍ജ്ജം ഇതില്‍ നിന്നും വ്യത്യസ്ഥമാണ്. അത് ചിലവ് കുറഞ്ഞതാണ്, വേഗം പണി തീര്‍ക്കാം. ഉദാഹരണത്തിന്, 2011 ന്റെ ആദ്യത്തെ ആറ് മാസം കൊണ്ട് ലോകത്ത് 18.4 ഗിഗാവാട്ട് കാറ്റാടി നിലയങ്ങള്‍ ലോകത്ത് മൊത്തം സ്ഥാപിച്ചതോടെ മൊത്തം സ്ഥാപിത ശേഷി 215 ഗിഗാവാട്ട് ആയി. കാറ്റാടി കമ്പോളത്തിലെ ഒന്നാമനായ ചൈന 2011 ന്റെ ആദ്യത്തെ ആറ് മാസം കൊണ്ട് 8 ഗിഗാവാട്ട് നിലയങ്ങളാണ് സ്ഥാപിച്ചത്. Nottinghamshire ലെ 5 മെഗാവാട്ടിന്റെ Hawton സൗരോര്‍ജ്ജനിലയം സ്ഥാപിച്ചത് വെറും 6 ആഴ്ച്ചകള്‍ കൊണ്ടാണ്. ഇത്തരം നിലയങ്ങള്‍ modular ആണ്. അതായത് നിലയത്തിന്റെ പണി മൊത്തം തീരുന്നതിന് മുമ്പ് ആദ്യത്തെ modul കളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങാം. വികേന്ദ്രീകൃതമാണ്. ഒറ്റ നിലയത്തിന് പകരം രാജ്യം മൊത്തം വ്യപിച്ച് കിടക്കുന്ന ചെറുചെറു നിലയങ്ങളാവാം. അതി സങ്കീര്‍ണ്ണവും അപകടകരവുമായ ഘടകങ്ങളില്ലാത്തതിനാല്‍ പരിപാലന ചിലവ് കുറവാണ്.
സാമ്പത്തിക രംഗത്തിന്റെ കാഴ്ച്ചപ്പാടില്‍ ഇത് പുനരുത്പാദിതോര്‍ജ്ജത്തിന്റെ വലിയ ദോഷമാണ്. കാരണം ഈ വികേന്ദ്രീകൃത, സുസ്ഥിര, പരിപാലനചിലവ് കുറഞ്ഞ, സൗജന്യ ഇന്ധന, ചെറുകിടയുത്പാദനത്തില്‍ ലോബീയിങ്ങ് ചെയ്യാനുള്ള അവസരം കുറവാണ്. ലോബീയിസ്റ്റുകളുടെ പണത്തിന് വേണ്ടി ജീവിക്കുന്ന കമ്പോള മാധ്യമങ്ങള്‍ക്കും ഇത് ഇഷ്ടപ്പെടുന്നില്ല. അവര്‍ പുനരുത്പാദിതോര്‍ജ്ജത്തെ എപ്പോഴൊക്കെ അവസരം കിട്ടുമ്പോഴും ആക്രമിക്കുന്നു.
എന്നാല്‍ ഊര്‍ജ്ജോത്പാദനത്തിന്റെ കാര്യത്തില്‍ ജനത്തിനെ സംബന്ധിച്ചടത്തോളം ഇത് ശരിയായ വഴിയാണ്. ആരൊക്കെ പുനരുത്പാദിതോര്‍ജ്ജത്തിനെതിരെയാണോ അവരെല്ലാം നമ്മുടെ കൈയ്യില്‍ നിന്ന് പണം കൊള്ളയടിച്ച് മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ്.
– കൂടുതല്‍ ഇവിടെ.