ആണവോര്‍ജ്ജം – സര്‍ക്കാരിന്റെ പങ്ക്

പണ്ട് കാലത്ത് ചില സ്ഥലങ്ങളില്‍ വലിയ സാമ്രാജ്യങ്ങളും കേരളം പോലുള്ള സ്ഥലങ്ങളില്‍ ചെറുരാജ്യങ്ങളും എന്തുകൊണ്ട് ഉണ്ടായി? വിഭവങ്ങളുടെ ഇല്ലായ്മ മനുഷ്യ സമൂഹത്തിലെ വലിയ വെല്ലുവിളിയാണ്. വിഭവങ്ങള്‍ ഉള്ളടത്തുനിന്ന് എത്തിച്ച് വിഭവ ദാരിദ്ര്യം മറികടക്കാന്‍ വലിയ infrastructures ഒക്കെ വേണം. അവര്‍ വലിയ ഡാമുകളും തോടുകളുമൊക്കെയുണ്ടാക്കി കൃഷിഭൂമിയില്‍ വെള്ളമെത്തിച്ചു. അവയെ സംരക്ഷിക്കാന്‍ വലിയ സൈന്യത്തെ തീറ്റിപ്പോറ്റി. വലിയ മനുഷ്യാധ്വാനം വേണ്ടിവന്ന ഈ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ വലിയ രാജവംശങ്ങളുടെ ആവശ്യകതയുണ്ടായി. വിഭവങ്ങള്‍ ഉള്ളടത്ത് ഇതിന്റെ ഒന്നും ആവശ്യമില്ല.

ആണവോര്‍ജ്ജത്തിന്റെ infrastructure ആവശ്യകത വലുതും അത് രഹസ്യ സ്വഭാവത്തിലുള്ളതുമാണ്. ഇന്നും അപകട സാധ്യത കുറഞ്ഞതും, ചിലവ് കുറഞ്ഞതും, വിശ്വസിക്കാവുന്നതുമായ പുനരുത്പാദിതോര്‍ജ്ജ ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ വന്‍ സര്‍ക്കാര്‍ പൗരന്‍മാരെ നിയന്ത്രിച്ച് നിര്‍ത്താനുള്ള സാങ്കേതിക വിദ്യകള്‍ക്ക് അമിത പ്രാധാന്യംകൊടുക്കുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വളരെ പ്രീയപ്പെട്ടതാണ് ആണവ സാങ്കേതികവിദ്യ.

സങ്കീര്‍ണ്ണ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാന്‍ സാങ്കേതികവിദഗ്ദ്ധരേയും ശാസ്ത്രജ്ഞരേയും ആവശ്യമായതിനാല്‍ അവരെ പരിശീലിപ്പിക്കാന്‍ വലിയ വിദ്യാലയങ്ങളും വേണ്ടിവന്നു. അവരും അവിടെ നിന്ന് പഠിച്ചിറങ്ങുന്ന സമ്പന്ന-മദ്ധ്യവര്‍ഗ്ഗ വരേണ്യര്‍ക്ക് തൊഴിലവസരമാണ് ഇത് നല്‍കുന്നത്. സമൂഹത്തിലെ ഉന്നതരായ മാദ്ധ്യമ ശ്രദ്ധ ലഭിക്കുന്നരുമായ ഇവരുടെ ആവശ്യമാണ് ഇത്തരം ഭീമന്‍ നിലയങ്ങള്‍. ധാരാളം ആളുകള്‍ അതുപയോഗിച്ച് ജീവിത (career) വിജയം നേടി.

– കൂടുതല്‍ ഇവിടെ.

ഒരു അഭിപ്രായം ഇടൂ