സൂര്യപ്രകാശവും കാറ്റും എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ അവയെ പ്രവചിക്കാനാവും. ഒരു വര്‍ഷം പവനോര്‍ജ്ജം ഇല്ലാതാകുന്നത് വെറും 7 ദിവസങ്ങള്‍ മാത്രമാണ്. മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം കൊണ്ട് മണിക്കൂറുകള്‍ മുമ്പേ നമുക്ക് കാറ്റിന്റെ അവസ്ഥയെക്കുറിച്ച് അറിയാനാവും. അതുപോലെ കാറ്റ് വളരെ സാവധാനമാണ് ഇല്ലാതാവുന്നത്. അതുകൊണ്ട് ഗ്രിഡ്ഡിന് ഈ മാറ്റം നന്നായി adjust ചെയ്യാനാവും. എന്നാല്‍ സാധാരണ വൈദ്യുത നിലയങ്ങള്‍ നിന്നു പോകുന്നത് പ്രവചിക്കാനാവില്ല. അതും അവ മില്ലി സെക്കന്റുകള്‍ കൊണ്ടാവും ഇല്ലാതാവുന്നത്. ഇത് ഗ്രിഡ് പ്രവര്‍ത്തിപ്പിക്കുന്നവരുടെ വലിയ ഒരു തലവേദനയാണ്.
പുനരുത്പാദിതോര്‍ജ്ജ രംഗവും വളരുകയാണ്. സൂര്യനില്‍ നിന്നുള്ള ചൂട് ശേഖരിച്ച് വെച്ച് വെയിലില്ലാത്തപ്പോഴും രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗര താപോര്‍ജ്ജ നിലയങ്ങള്‍ ഇന്നുണ്ട്. തെക്കന്‍ സ്പെയിനിലെ Seville നടുത്തുള്ള Gemasolar Power Plant ഉരുകിയ ഉപ്പ് സംഭരിച്ച് 15 മണിക്കൂറോളം അതുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയമാണ്
മറ്റൊരു ശക്തമായ അടിസ്ഥാന പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സാണ് ഭൗമതാപോര്‍ജ്ജം. മരണത്തെ കുഴിച്ചെടുക്കുന്നതിന് പകരം എന്തുകൊണ്ട് ചൂട് നേരിട്ട് കുഴിച്ചെടുത്ത് വെള്ളം ചൂടാക്കികൂടാ? വേലിയേറ്റ, തിരമാലാ ഊര്‍ജ്ജം, സമുദ്ര ജലപ്രവാഹ ഊര്‍ജ്ജം ഇവയൊന്നും ഒരിക്കലും നിലക്കില്ല. എല്ലാ വീട്ടിലും സോളാര്‍ പാനലോ ചെറു കാറ്റാടികളോ സ്ഥാപിക്കാം. ഇവയെയെല്ലാം നമുക്ക് smart ഗ്രിഡ്ഡിലേക്ക് ബന്ധിപ്പിക്കാനായാല്‍ 100% അവലംബനാര്‍ഹമായ(reliable) ആയ പുനരുത്പാദിതോര്‍ജ്ജം നമുക്ക് ലഭിക്കും. അതോടൊപ്പം ഇവയെല്ലാം വലിയ തൊഴില്‍ സാധ്യതകള്‍ക്ക് കാരണമാകും. ഊര്‍ജ്ജോത്പാദനം വലിയ തോതില്‍ വികേന്ദ്രീകൃതമാകും. പാവപ്പെട്ട വീട്ടുകാര്‍ക്ക് ഊര്‍ജ്ജം വിതരണക്കാര്‍ക്ക് വില്‍ക്കുന്നതു വഴി ഒരു ചെറു വരുമാന മാര്‍ഗ്ഗമാകും. ഒരു സ്ഥലത്തെ പ്രകൃതി ദുരന്തം രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജോത്പാദനത്തെ ബാധിക്കില്ല.
വിഘാതമില്ലാത്ത ഊര്‍ജ്ജം എന്നൊന്നില്ല. ഗ്രിഡ്ഡാണ് ഊര്‍ജ്ജത്തെ മുഴുവന്‍ സമയവും ലഭ്യമാക്കുന്നത്.
– കൂടുതല്‍ ഇവിടെ.