കടുവയുടെ ശ്രദ്ധക്ക്… കാട്ടില്‍ നിന്ന് വന്ന ….

കടുവ വലിയ വാര്‍ത്തയായിരിക്കുകയാണല്ലോ. കുറച്ച് നാള്‍ മുമ്പ് ആനയായിരുന്നു. എന്താ ഈ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്?

കാരണം വ്യക്തമല്ലേ.. ആഹാരത്തിന്. അവക്ക് വേണ്ട് ആഹാരം കാട്ടില്‍ കിട്ടുന്നില്ല. പിന്നെ എന്ത് ചെയ്തും.? കിട്ടുന്നടത്തേക്ക് പോകുക തന്നെ. ഹര്‍ത്താല്‍ ദിനങ്ങളില്‍ നാം ആഹാരം അന്വേഷിച്ച് അലയുന്നത് പോലെ…
സത്യത്തില്‍ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതാണോ അതോ നാം കാട്ടിലേക്ക് കേറുന്നതാണോ? മതികെട്ടാന്‍ മലയില്‍ കെ..എം.മാണി കൈയ്യേറിയത് 15,000 ഏക്കര്‍ വനഭൂമിയാണ്. അതുപോലെ വനമുള്ള ഓരോ ജില്ലയിലും മനുഷ്യര്‍ കൈയ്യേറുന്ന വനത്തിന്റെ കണക്കില്ല. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് നമുക്ക് 33% വനമുണ്ടായിരുന്നു എന്നാണ് കണക്ക്. ഇപ്പോള്‍ അത് 8% ല്‍ താഴെയാണ്.

വനം വലിയൊരു ജീവിസങ്കേതമാണ്. അതിന്റെ നാശം ജീവികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. അപ്പോള്‍ ആഹാരശൃംഖലയിലെ മുകളിലുള്ള ജീവികള്‍ ആഹാരത്തിനായി അത് കിട്ടുന്നിടത്തേക്ക് എത്തും.

വനം കൈയ്യേറി നാടാക്കിയ ജനം ഇപ്പോള്‍ ഉരപോധിച്ച് മന്ത്രിക്കെതിരെ സമരം ചെയ്യുന്നു. ഇവന്മാര്‍ക്ക് പകല്‍ സമരം ചെയ്യാതെ രാത്രിയില്‍ സമരം ചെയ്താല്‍ കടുവ വരാതെങ്കിലുമിരിക്കും.

മന്ത്രിക്ക് ഇതില്‍ ചെയ്യാനാവുന്നത്,

  • കടുവ പിടിച്ച ജീവികള്‍ മുഴുവന്‍ അതിന് തിന്നാനുള്ള അവസരം നല്‍കുക. വിശപ്പ് മാറിയാല്‍ ഉടന്‍നെയൊന്നും വീണ്ടും ആക്രമണം ഉണ്ടാവില്ലല്ലോ.
  • മനുഷ്യര്‍ കൈയ്യേറിയ വനഭൂമി തിരിച്ചെടുത്ത് പണ്ടത്തെ പോലെ വനഭൂമി 33% ആക്കുക.
  • കടുവക്ക് പകരം ജനങ്ങളുടെ പൊതു സ്വത്തായ കാട് സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുന്ന കെ..എം.മാണിയെ പോലുള്ള എല്ലാ വിഷസര്‍പ്പങ്ങളേയും കൂട്ടിലിടുക.
  • അല്ലെങ്കില്‍ കടുവക്കുള്ള ആഹാരം കാട്ടിലെത്തിക്കുക. പക്ഷേ അത് ചിലപ്പോള്‍ നാട്ടിലെ മൃഗ രോഗങ്ങള്‍ കാട്ടിലെത്തുന്നതിന് കാരണായേക്കാം.
  • പട്ടിയേയും കാക്കയേയും ദേശീയജീവികളായി പ്രഖ്യാപിച്ച് കാട്ടിലെ മറ്റെല്ലാ ജീവികളേയും കൊന്നൊടുക്കി തോല്‍ കയറ്റിഅയക്കുക. താര രാജ-റാണിമാര്‍ക്ക് നിവേദ്യമായി നല്‍കുകയുമാവാം.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത… കഴിഞ്ഞ കുറച്ചാഴ്ച്ചകളായി നാടിനെ വിറപ്പിച്ച കടവയെ പിടികൂടി. ദാരിദ്ര്യ രേഖക്ക് താഴെ ആയ കടുവ, സ്വകാര്യ ബാങ്കില്‍ അകൗണ്ട് തുടങ്ങി സബ്സിഡി പണം സ്വീകരിക്കാന്‍ സമ്മതിച്ചതിനാല്‍ കാട്ടിലേക്ക് വിട്ടയച്ചു. പക്ഷേ പണം ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കാനാണ് തനിക്ക് താല്‍പ്പര്യം എന്ന കടുവ ഞങ്ങളുടെ മാധ്യമ പ്രവര്‍ത്തകനോട് രഹസ്യമായി പറഞ്ഞു. [പരമ രഹസ്യം ആരോടും പറയല്ലേ…]

ഒരു അഭിപ്രായം ഇടൂ