ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു

ഇന്‍ഡ്യയിലെ ആണവ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. എന്നാല്‍ ആണവ വികിരണ ചോര്‍ച്ച ഒന്നും ഉണ്ടായില്ല എന്ന് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഓദ്യോഗിക വക്താവ് പറഞ്ഞു.

ലബോറട്ടറിയില്‍ ഉണ്ടായ തീപിടുത്തം 45 മിനിട്ടുകൊണ്ട് കെടുത്താന്‍ സാധിച്ചു.

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുടെ കരിഞ്ഞ ശവശരീരം കണ്ടു എന്ന് പോലീസ് പറഞ്ഞു. ഈ സെന്ററില്‍ ധാരാളം ഗവേഷണ റിയാക്റ്ററുകളുണ്ട്. ഇന്‍ഡ്യയിലെ പ്രധാന ആണവോര്‍ജ്ജ, അണവായുധ ഗവേഷണ കേന്ദ്രമാണിത്. ആണവ ശാസ്ത്രജ്ഞനായ ഹോമി ജഹാംഗീര്‍ ഭാഭയുടെ പേര്‍ 1954 ല്‍ തുടങ്ങിയതാണ് ഈ ഗവേഷണ കേന്ദ്രം.

– സ്രോതസ്സ് news.bbc.co.uk

2010/06/18

ഒരു അഭിപ്രായം ഇടൂ