മാധ്യമ ഊഹ പ്രവ൪ത്തനം

പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതായി ജോസഫ് മെത്രാപോലീത്താ Posted on: 14-Feb-2013 01:44 AM

മാരാമണ്‍: മാരാമണ്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനയോഗത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെ പി ജെ കുര്യന് പിന്തുണ എന്നതരത്തില്‍ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രസിദ്ധീകരിച്ചതാണെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്താ. ബുധനാഴ്ച എക്യുമെനിക്കല്‍ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കവെയാണ് ഞായറാഴ്ചത്തെ ഉദ്ഘാടന പ്രസംഗത്തെ ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി അദ്ദേഹം പറഞ്ഞത്. ഇതുമൂലം ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തില്‍ പ്രമുഖരെ വിശേഷണത്തോടെ സ്വാഗതംചെയ്യവെ, മാര്‍ത്തോമ്മാസഭക്കാരായി സദസ്സിലുണ്ടായിരുന്ന പ്രമുഖര്‍ പി ജെ കുര്യനും തോമസ് ചാണ്ടി എംഎല്‍എയുമായിരുന്നു. ഇവരെ സഭയുടെ പ്രിയപുത്രരെന്ന് മെത്രാപോലീത്താ വിശേഷിപ്പിച്ചതിനെയാണ് കുര്യന് സഭയുടെ പിന്തുണ എന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

http://deshabhimani.com/newscontent.php?id=263882

ഇതേ പോലെയാണ് സീതാറാം യെച്ചൂരി കുര്യനെ അനുമോദിച്ചു എന്ന വാര്‍ത്തയും. രാജ്യസഭയിലെ മറുപടി പ്രസംഗത്തിലോ മറ്റോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഔപചാരികമായി അനുമോദിച്ചത് ആണ് കേരള മാധ്യമങ്ങള്‍ യെച്ചൂരി കുര്യനെ അനുമോദിച്ചു എന്ന കള്ള വ്യാഖ്യാന വാര്‍ത്തയും.

കള്ളം പ്രചരിപ്പിച്ചിട്ട് പിന്നീടത് കള്ളമാണെന്ന് തെളിഞ്ഞാല്‍ ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല. കാരണം ആദ്യം പ്രചരിപ്പിച്ച കള്ളം അതിന്റെ ഫലം എല്ലാം അതിനകം ചെയ്തുകഴിഞ്ഞിട്ടുണ്ടാവും.

മാധ്യമങ്ങള്‍ എന്നത് സാമൂഹ്യ ദ്രോഹികളുടെ കൂട്ടമാണെന്ന് ജനം തിരിച്ചറിയുകയാണ് വേണ്ടത്.

ആധുനിക മാധ്യമപ്രവര്‍ത്തനം

ഒരു അഭിപ്രായം ഇടൂ