വൈദ്യുത വാഹനങ്ങള്‍ക്ക് Visteon താപ പമ്പ്

വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും cabin അവസ്ഥ മെച്ചപ്പെടുത്താന്‍ Visteon Corporation ഒരു താപ പമ്പ് (heat pump) വികസിപ്പിച്ചെടുത്തു. ലിഥിയം-അയോണ്‍ ബാറ്ററിയില്‍ നിന്ന് കുറവ് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നതിനാല്‍ വണ്ടിയുടെ മൈലേജ് (ഒറ്റച്ചാര്‍ജ്ജിങ്ങില്‍ ഓടുന്ന ദൂരം) കൂട്ടാന്‍ ഇത് ഉപകരിക്കും.

വൈദ്യുത കമ്പ്രസര്‍ ഉപയോഗിക്കുന്ന ഈ പമ്പിന് refrigerant cycle ഒരു ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് cabin തണുപ്പിക്കുകയും refrigerant cycle തിരികെയുള്ള ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് cabin ചൂടാക്കുകയും ചെയ്യാന്‍ കഴിയും. വൈദ്യുതി ഉപയോഗിച്ച് ചൂടാക്കുന്നതിനെ അപേക്ഷിച്ച് Visteon താപ പമ്പ് കുറവ് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ളു.

50% കുറവ് ഊര്‍ജ്ജം മതി ഈ പമ്പിന്. അതുകൊണ്ട് മൈലേജില്‍ 30% വര്‍ദ്ധനയുണ്ടാക്കാനാവും.

– സ്രോതസ്സ് greencarcongress.com

നമ്മളേക്കാള്‍ തണുപ്പും ചൂടുമുള്ള സ്ഥങ്ങളിലാവും ഇത് പ്രയോജനകരം.

ഒരു അഭിപ്രായം ഇടൂ