വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും

Federal Reserve അധിപന്‍ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പലിശ കുറക്കുമെന്ന് പറഞ്ഞിട്ടും ആഗോള കമ്പോളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ മാനമുള്ളതാണ് ഈ തകര്‍ച്ചയെന്ന് ബര്‍ണാങ്കി അഭിപ്രായപ്പെട്ടു.

ബ്രിട്ടണ്‍ അവരുടെ ബാങ്കുകള്‍ക്ക് രക്ഷാ പാക്കേജ് തയ്യാറാക്കുമ്പോള്‍ International Monetary Fund ആഗോളതലത്തില്‍ ഏകോപിക്കപ്പെട്ട നയ-പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. അവര്‍ കണക്കാക്കിയതനുസരിച്ച് credit നഷ്ടം $1.4 ട്രില്യണ്‍ ഡോളറാണ്. യൂറോപ്പിലേയും ഏഷ്യയിലേയും കച്ചവട മാന്ദ്യത്തേത്തുടര്‍ന്ന് വാള്‍സ്റ്റ്രീറ്റില്‍ വലിയ വിറ്റഴിക്കല്‍ നടക്കുകയാണ്. ചൊവ്വാഴ്ച്ചമാത്രം Dow Jones 500 പോയിന്റ് താഴ്ന്നു. ലണ്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി കമ്പോളം കൂപ്പുകുത്തി. ഏഷ്യ, ജപ്പാന്‍ ഓഹരിക്കമ്പോളം 9.4% ഇടിഞ്ഞു. 20 വര്‍ഷത്തിലാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇതു പോലെ തകരുന്നത്. ആസ്ട്രേലിയ, ചൈന, തായ്‌വാന്‍ എന്നിവിടങ്ങളിലെ കമ്പോളവും തകര്‍ന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരം അനുഭവിച്ചിരുന്ന രാജ്യമായ ഐസ്‌ലാന്റ് സാമ്പത്തിക ഉരുകിയൊലിക്കല്‍ നേരിടുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിനെ സര്‍ക്കാര്‍ ഏറ്റെടുത്തു. തകരുന്ന കറന്‍സിയുടെ exchange rate നിജപ്പെടുത്തി. റഷ്യയില്‍ നിന്ന് ഭീമമായ കടം എടുത്ത് തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ റഷ്യ, ഇന്‍ഡോനേഷ്യ, ഉക്രേന്‍, റുമേനിയ എന്നിവിടങ്ങളില്‍ ഓഹരിക്കമ്പോളം അടച്ചിട്ടു.

ഭാവിയില്‍ തകര്‍ച്ച കൂടുതലാവും. ബ്രിട്ടണ്‍ $9000 കോടി ഡോളര്‍ അതിന്റെ രണ്ട് ചില്ലറക്കച്ചവട(retail) ബാങ്കിലേക്ക് കുത്തിവെക്കുന്നു.

അമേരിക്കയില്‍ മൂന്നാഴ്ച്ചകള്‍ക്ക് മുമ്പ് തുടങ്ങിയ പ്രശ്നം അറ്റ്‌ലാന്റിക് കടന്ന് യൂറോപ്യന്‍ കമ്പോളത്തെ ആക്രമിച്ചിരിക്കുകയാണ്. derivatives കമ്പോളത്തില്‍ കളിക്കുന്ന യൂറോപ്യന്‍ ബാങ്കുകള്‍ ഒരുപരിധിവരെ അമേരിക്കന്‍ ബാങ്കുകളുമായി അടുത്ത ബന്ധമുണ്ട്. അവര്‍ mortgage-backed securities രംഗത്തും കളിക്കുന്നുണ്ട്. ഇപ്പോഴത്തെ അവരുടെ portfolio യില്‍ അമേരിക്കയിലെ പോലെ വളരെ കുറവ് liquidity യുള്ള മോശമായ ആസ്തികള്‍ കൂടിവരുകയാണ്. അതുകൊണ്ട് ബാങ്കുകള്‍ക്ക് പണം വേണം. അമേരിക്കയിലെ പോലെ യൂറോപ്പിലും സര്‍ക്കാര്‍ സാമ്പത്തിക കമ്പോളത്തിലേക്ക് liquidity എത്തിക്കുകയാണ് ചെയ്യുന്നത്.

ഒരു വര്‍ഷം മുമ്പ്, ആദ്യം സാമ്പത്തിക പ്രശ്നമനുഭവിച്ച Northern Rock ബാങ്ക് ബ്രിട്ടണ്‍ ദേശസാത്കരിച്ചു. സാമ്പത്തിക പ്രശ്നമുള്ള ബാങ്കുകളെ ഭാഗികമായി ദേശസാത്കരിക്കുകയാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ഈ ബാങ്കുകളുടെ 40% – 50% ഉടമസ്ഥാവകാശം ഇപ്പോള്‍ ട്രഷറിക്കാണ്. അതായത് നികുതി ദായകര്‍, ജനം ആണ് ഇവയുട ഉടമസ്ഥര്‍. സര്‍ക്കാര്‍ ഈ ബാങ്കുകളിലേക്ക് പണം പമ്പ് ചെയ്യുന്നു.

എന്നാല്‍ ഇത് അപകടകരമായ മാര്‍ഗ്ഗമാണ്. നികുതിദായകര്‍ക്ക് ബ്രിട്ടണിന്റെ മൊത്തം ബാങ്ക് കടവും ഏറ്റെടുക്കാനാവില്ല. അതുകൊണ്ടാണ് യൂറോപ്പിലെ എല്ലാ സര്‍ക്കാരുകളേയും അമേരിക്കയേയും Gordon Brown ബാങ്ക് ഉരുകിയൊലിക്കലിന്റെ പരിഹാരം കാണാനായി വിളിച്ചിരിക്കുന്നത്.

ഐസ്‌ലാന്റില്‍ ബാങ്കിങ് മാത്രമല്ല തകര്‍ന്നത്. ഉയര്‍ന്ന ജീവിതനിലവാരമുള്ള ആ രാജ്യം മൊത്തം തകര്‍ന്നു.

ഇതാണ് അപകടം. സര്‍ക്കാര്‍ മുന്നോട്ട് വന്ന് ബാങ്കുകളെല്ലാം ദേശസാത്കരിച്ചു, അവരുടെ കടങ്ങളെല്ലാം ഏറ്റെടുത്തു. ഈ കടങ്ങളെല്ലാം രാജ്യത്തിന്റെ GDP യേക്കാള്‍ അധികമാകുകയാണ്. കടം വീട്ടാന്‍ രാജ്യത്തിന് ലഭിക്കാവുന്ന പണത്തിനേക്കാള്‍ അധികമാണ് കടം. ഇതാണ് ഐസ്‌ലാന്റില്‍ സംഭവിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളോടേ ഐസ്‌ലാന്റ് സഹായമഭ്യര്‍ത്ഥിച്ചു. ഐസ്‌ലാന്റ് യൂറോപ്യന്റെ ഭാഗമാണെന്ന കാര്യം മറക്കേണ്ട. അവര്‍ യൂറോ ആണ് കറന്‍സിയായി ഉപയോഗിക്കുന്നത്. അങ്ങനെയുള്ള അവര്‍ സഹായ സന്ദേശമയച്ചു. എന്നാല്‍ ഐസ്‌ലാന്റിന് സഹായം കൊടുത്ത ഒരേ ഒരു രാജ്യം റഷ്യയാണ്. അവര്‍ ഐസ്‌ലാന്റിന് $300 കോടി ഡോളര്‍ നല്‍കി. ഐസ്‌ലാന്റ് അവരുടെ ബാങ്കുകളെല്ലാം നിര്‍ത്തി. രാജ്യത്തെ മൂന്ന് ബാങ്കുകളുടെ കടങ്ങളെ സര്‍ക്കാരിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണ് ഐസ്‌ലാന്റില്‍.

ഇത് ആഘാത തിരമാല പോലെയാണ്. ന്യൂയോര്‍ക്കിലെ വാള്‍ സ്റ്റ്രീറ്റില്‍ തുടങ്ങി. ഇപ്പോള്‍ അത് ലോകം മുഴുവന്‍ പടരുന്നു. ബാങ്കുകള്‍ക്ക് പരസ്പര ബന്ധമുള്ളതിനാലാണിത്. അതായത് യൂറോപ്പിലെ ചില ബാങ്കുകള്‍, ജപ്പാനിലേയും ചൈനയിലെ ചില ബാങ്കുകള്‍, വാള്‍ സ്റ്റ്രീറ്റില്‍ നിന്നോ ലണ്ടനില്‍ നിന്നോ ഉള്ള വിഷലിപ്‌ത്ത ആസ്‌തി കൈവശം വെച്ചിരിക്കുന്നു എന്നര്‍ത്ഥം.

രാജ്യങ്ങള്‍ ആദ്യം അവരുടെ സ്വന്തം ബാങ്കുകളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ജര്‍മന്‍ സര്‍ക്കാര്‍ വന്‍ തോതില്‍ അവരുടെ കമ്പോളത്തില്‍ ഇടപെടുന്നു. ജര്‍മനിയില്‍ ഭവന വായ്പകള്‍ നല്‍കുന്ന ഏറ്റവും വലിയ ബാങ്കായ Hypo Bank നെ രക്ഷിച്ചു. കൂടുതല്‍ ആസ്തിയുള്ള രാജ്യം ജര്‍മ്മനിയാണ്. അവരുടെ കൈവശം പണമുണ്ട്. എന്നാല്‍ അത് അവര്‍ ഫ്രാന്‍സിലേയോ, ഇറ്റലിയിലേയോ, മറ്റ് രാജ്യങ്ങളിലേയോ രക്ഷപെടുത്താന്‍ അവര്‍ക്കാഗ്രഹമില്ല. ഐസ്‌ലാന്റ് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലാവും യൂറോപ്യന്‍മാര്‍ക്ക് ഐസ്‌ലാന്റിനെ രക്ഷിക്കേണ്ടതായിത്തന്നെ വരും. കാരണം യൂറോ പ്രദേശത്ത് ഒരു തകര്‍ച്ചയുണ്ടാകുന്നത് വിപരീത ഫലമാകും സൃഷ്ടിക്കുക.

ഇപ്പോള്‍ ജപ്പാനും വലിയ പ്രശ്നത്തിലാണ്. അമേരിക്ക ഇപ്പോള്‍ അനുഭവിക്കുന്നത് പോലുള്ള ഒരു മാന്ദ്യത്തില്‍ നിന്ന് ജപ്പാന്‍ കരകേറിയിട്ട് 6 മാസമേ ആയിട്ടുള്ളു. അവിട ആ മാന്ദ്യം 10 വര്‍ഷം നിലനിന്നിരുന്നു. അതുകൊണ്ട് അവരുടെ സമ്പദ്‌ഘടന ദുര്‍ബലമാണ്. എന്നാല്‍ അമേരിക്കയില്‍ നിന്ന് യൂറോപ്യന്‍മാര്‍ വാങ്ങിയത്ര വിഷലിപ്ത ആസ്തികള്‍ ജപ്പാന്‍കാരോ ചൈനക്കാരോ വാങ്ങിയിട്ടില്ല.

അമേരിക്കന്‍ ബാങ്കുകളേക്കാള്‍ വളരെ മോശം അവസ്ഥയാണ് യൂറോപ്പിലെ ബാങ്കുകള്‍ക്ക്. കാരണം അമേരിക്കന്‍ ബാങ്കുകള്‍ക്ക് നികുതിദായകരുടെ ധനസഹായം കിട്ടി. യൂറോപ്യന്‍മാര്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ല. ഇത് കമ്പോളത്തെ പ്രതികൂലമായി ബാധിക്കുന്നു.

നാമൊരു ആഗോള മാന്ദ്യത്തിലാണ്. അമേരിക്കയുടെ വ്യവസായ സൂചിക(industrial index) സെപ്റ്റംബറില്‍ 43% താഴ്ന്നു. അതൊരു സൂചനയാണ്.

വേറൊരു പ്രധാനപ്പെട്ട സൂചികകൂടിയുണ്ട്. commercial paper ആണത്. commercial paper ന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം Federal Reserve കമ്പോളത്തില്‍ ഇടപെട്ടു. വലിയ കമ്പനികള്‍ ചെറു ഇടവേളകളയിലെ ഉത്പാദന പ്രവര്‍ത്തനത്തിന് വേണ്ടി ധനം കണ്ടെത്തുന്നത് ഇതുപയോഗിച്ച് ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്താണ്. ഇപ്പോള്‍ ഈ commercial paper കമ്പോളം പൂര്‍ണ്ണമായി മരവിച്ചിരിക്കുകയാണ്. അതുകൊണ്ട് വലിയ കോര്‍പ്പറേറ്റുകള്‍ക്ക്, അതായത് ശരിക്കും വ്യാവസായിക നിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദൈനംദിന ആവശ്യത്തിനുള്ള പണം ശേഖരിക്കാനാവുന്നില്ല. അതുകൊണ്ടാണ് ഫെഡ്(Fed) ഇടപെട്ടത്. ബാങ്കിനും വ്യവസായത്തിനും ഇടക്കുള്ള ഒരു clearinghouse ആയി ഫെഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ബാങ്ക് ഫെഡ്ഡില്‍ പണം നിക്ഷേപിക്കുന്നു ഫെഡ് വ്യവസായത്തില്‍ നിന്ന് വരുന്ന commercial papers നെ ഈ പണം ഉപയോഗിച്ച് discount ചെയ്യുന്നു. നാം കൂടുതല്‍ വലിയ മാന്ദ്യത്തിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണിത്. കാരണം വ്യവസായത്തിന് പണം ചലിപ്പിക്കാന്‍ കഴിയാത്ത സമയമെന്നാല്‍ അവര്‍ ഉത്പാദനം നിര്‍ത്തുന്ന സമയമെന്നര്‍ത്ഥം.

ഇതേ പ്രവണതയാണ് യൂറോപ്പിലും. നമ്മുടെ ഉത്പാദന രംഗത്ത് വലിയ ഒരു ഇടിവാണുണ്ടായിരിക്കുന്നത്. ഇപ്പോള്‍ തന്നെ ധാരാളം ആളുകളെ പിരിച്ച് വിടുന്നത് നാം കാണുന്നു. തൊഴിലില്ലായ്മ ഇപ്പോള്‍ തന്നെ കൂടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു.

Discussion with Loretta Napoleoni and Amy Goodman.

Loretta Napoleoni, Economist, Rome, author of Rogue Economics: Capitalism’s New Reality.

— സ്രോതസ്സ് democracynow

2009/08/01

ഒരു അഭിപ്രായം ഇടൂ