ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത്

“ഒരു നരവംശ ശാസ്ത്രജ്ഞന്‍ ആഫ്രിക്കയിലെ ഒരു ഗോത്രത്തിലെ കുട്ടികള്‍ക്ക് ഒരു പന്തയം കൊടുത്തു. അദ്ദേഹം ഒരു പാത്രം പഴങ്ങള്‍ ദൂരെ ഒരുടത്ത് വെച്ചു. ആദ്യം ആരാണോ ഓടി എത്തുന്നത് അവര്‍ക്കായിരിക്കും ആ മധുരമുള്ള പഴങ്ങള്‍. കുട്ടികളോട് ഓടാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് ഒന്നിച്ച് ഓടി. അവര്‍ എല്ലാവരും ചേര്‍ന്ന് പഴങ്ങള്‍ സ്വാദോടെ കഴിക്കുകയും ചെയ്തു.

ഒരാള്‍ക്ക് ആ പഴങ്ങള്‍ മൊത്തത്തില്‍ തിന്നായിരുന്നില്ലെ, പിന്നെ എന്തുകൊണ്ട് അങ്ങനെ ഓടി എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടികള്‍ പറഞ്ഞു ‘ഉബണ്ടു, മറ്റെല്ലാവരും ദുഖിച്ചിരിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം എങ്ങനെ സന്തോഷിക്കാനാവും?'(Xhosa സംസ്കാരത്തില്‍ ‘ഉബണ്ടു’ എന്നാല്‍ ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത് എന്നര്‍ത്ഥം.)”

കനോണിക്കലേ, ദയവ് ചെയ്ത് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്ത് ഉബണ്ടു ഗ്നൂ/ലിനക്സിനെ പൂര്‍ണ്ണമായ സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കൂ.

ഒരു അഭിപ്രായം ഇടൂ