ഗോശാലയില്‍ നിന്നുള്ള മലിനജലത്തിലെ ഹോര്‍മോണുകള്‍ വര്‍ഷങ്ങള്‍ നിലനില്ക്കും

വലിയ ഗോശാലയില്‍ നിന്നുള്ള മലിനജലത്തില്‍ വലിയ സാന്ദ്രതയില്‍ estrogenic ഹോര്‍മോണുകളുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഈ ഹോര്‍മോണ്‍ വിഘടിക്കാതെ വളരെ വര്‍ഷക്കാലം നിലനില്ക്കും. ഓക്സിജന്‍ ഇല്ലാത്ത പരിസരത്ത് estrogens ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് വേഗം രൂപം മാറി ജൈവ വിഘടനത്തെ തടയുമെന്നത് estrogens ന്റെ അസാധാരണമായ സ്വഭാവം ആണ്. ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് അറിയാത്ത കാര്യമായിരുന്നു ഇത്. അതുകൊണ്ട് അവയെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്.

Illinois Sustainable Technology Center (ISTC) ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. റിപ്പോര്‍ട്ട് Environmental Science & Technology എന്ന ജേണലില്‍ വന്നു.

വലിയ കാരാഗൃഹ കാലി തീറ്റ – confined animal feeding operations (CAFOs) പ്രവര്‍ത്തനങ്ങളില്‍ ഹോര്‍മോണുകള്‍ മലിനജലത്തില്‍ എത്തിച്ചേരുന്നു. പിന്നീട് ആ ജലം വളമായി കൃഷിക്ക് ഉപയോഗിക്കുന്നു. കൃഷിസ്ഥലത്തുനിന്നുള്ള പോഷകങ്ങള്‍ നദികളേയും, കുളങ്ങളേയും, ഭൂഗര്‍ഭജലത്തേയും മലിനപ്പെടുത്തരുതെന്ന് നിയമങ്ങളുണ്ടെങ്കിലും അത് മൃഗ ഹോര്‍മോണുകളില്‍ നിന്നും മരുന്നുകളില്‍ നിന്നും ജല സ്രോതസ്സുകളെ സംരക്ഷിക്കുന്നതില്‍ പര്യാപ്തമല്ല.

എന്ത് ചെയ്യും? ചെറുകിട ഗോശാലകളെ സംരക്ഷിക്കുക, ക്ഷീര ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുക, ബദല്‍ ക്ഷീര ഉത്പന്നങ്ങള്‍ പരീക്ഷിക്കുക.

– source treehugger.com

ഒരു അഭിപ്രായം ഇടൂ