Monju നിലയത്തിലെ സുരക്ഷാ വീഴ്ച്ചകള്‍

Monju fast-breeder reactor ലെ 10,000 ഉപകരണങ്ങള്‍ പരിശോധിക്കുന്നത് Japan Atomic Energy Agency മാറ്റിവെച്ചത് ശരിയായ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എന്ന് വ്യവസായ watchdog പറഞ്ഞു. Nuclear Reactor Regulation Law തെറ്റിച്ച് കൊണ്ട് Fukui Prefecture ലെ റിയാക്റ്റര്‍ പരിശോധനാ ഇടവേള Dec. 5 ന് നീട്ടി. ഏജന്‍സിയോട് ഇതിന്റെ കാരണം ബോധിപ്പിക്കണമെന്നും ഇനി ഇത്തരം പ്രവര്‍ത്തികളാവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് Nuclear Regulation Authority അവര്‍ക്കയച്ചിട്ടുണ്ട്.

ഉപകരണങ്ങളുടെ പരിശോധനാ ഇടവേള ദീര്‍ഘിപ്പിച്ചാല്‍ അത് സുരക്ഷക്ക് പ്രശ്നമാവില്ല എന്നതിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചതിന് ശേഷമേ ചെയ്യാവൂ.

Monju reactor ല്‍ 40,000 ഉപകരണങ്ങളാണ് പരിശോധനക്കായുള്ളത്. എന്നാല്‍ ഇതില്‍ 9,679 ഉപകരണങ്ങളുടെ പരിശോധന പദ്ധതി Japan Atomic Energy Agency 2010 ജൂലൈക്ക് ശേഷം പരിഷ്കരിച്ചിട്ടില്ല.

റിയാക്റ്ററിലെ ന്യൂട്രോണുകളുടെ സാന്നിദ്ധ്യം അളക്കുന്ന പ്രധാന ഉപകരണങ്ങളുള്‍പ്പടെ 1,551 ഉപകരണങ്ങളുടെ സുരക്ഷയോ അവയുടെ അടുത്ത പരിശോധനാ ദിനമോ ഉറപ്പാക്കിയിട്ടില്ല എന്ന് NRAയും മറ്റ് സ്രോതസ്സുകളും പറയുന്നു.

– സ്രോതസ്സ് ajw.asahi.com

ഒരു അഭിപ്രായം ഇടൂ