ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളില്‍ അനുവദിച്ചിരിക്കുന്നതിന്റെ 5,100 മടങ്ങ് ആണവവികിരണമുള്ള സീഷിയം ഫുകുഷിമ ആണവനിലയത്തിന് സമീപത്തുനിന്നും പിടിച്ച മീനില്‍ കണ്ടെത്തി. കിലോഗ്രാമില്‍ 510,000 becquerels ആണ് greenling മീനില്‍ കണ്ടതെന്ന് Tokyo Electric Power Co പറഞ്ഞു. ആണവദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര അധികം ആണവ വികിരണമുള്ള സമുദ്രാഹാര സാമ്പിളില്‍ കാണുന്നത്. Fukushima Prefectural Federation of Fisheries Cooperative Associations ന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.

നിലയത്തിനടുത്ത് മീനുകള്‍ പുറത്ത് പോകാതിരിക്കാന്‍ കെട്ടിയ വലയില്‍ കുടുങ്ങിയതായിരുന്നു ഈ മീനുകള്‍. നേരത്തെ പിടിച്ച rockfish ല്‍ കിലോഗ്രാമിന് 277,000 becquerels വികിരണ ശേഷിയുണ്ടായിരുന്നു എന്ന് TEPCO പറഞ്ഞു. ആണവവികിരണമുള്ള മീനുകളെ TEPCO ശേഖരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ശരിയാക്കുമെന്ന് TEPCO മത്സ്യ സഹകരണ സംഘ നേതാക്കള്‍ക്ക് വാക്കുകൊടുത്തു.

– source ajw.asahi.com

ഒരു അഭിപ്രായം ഇടൂ