അമേരിക്ക കത്തുന്നു

റിക്കേ, ഒരു പ്രാവശ്യം കൂടി പ്രാര്‍ത്ഥിക്കൂ!

National Interagency Fire Center (NIFC)ന്റേയും NASA യുടെയും കണക്കനുസരിച്ച് 91 ലക്ഷം വനം കത്തിച്ചാമ്പലായി. 1960 ന് ശേഷം മൂന്നാമത്തെ ഏറ്റവും വലിയ കാട്ടുതീയുണ്ടായ വര്‍ഷമായിരുന്നു 2012. വലിയൊരു ഭൂപ്രദേശം തീയില്‍ അമര്‍ന്നെങ്കിലും തീപിടുത്തത്തിന്റെ ശരാശരി എണ്ണം കുറവാണ്, 55,505. ജനുവരി 1 മുതല്‍ ഒക്റ്റോബര്‍ 31 വരെയുള്ള കാലത്തെ തീപിടുത്തത്തിന്റെ മാപ്പാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പടിഞ്ഞാറാണ് വലിയ കാട്ടുതീയില്‍ അധികവും ഉണ്ടായിരിക്കുന്നത്. അവിടെ മിന്നലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും മൂലം ഉണ്ടാകുന്ന തീ അഗ്നിശമനപ്രവര്‍ത്തകര്‍ ശമിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുവപ്പില്‍ കൊടുത്തിരിക്കുന്ന കുറഞ്ഞ സാന്ദ്രതയുള്ള തീ പരിസ്ഥിതി വ്യവസ്ഥ മാനേജ് ചെയ്യാനുള്ള prescribed burns ആണ്.

– സ്രോതസ്സ് inhabitat.com

ഒരു അഭിപ്രായം ഇടൂ