Callaway II ന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു

Callaway II ആണവനിലയത്തിന്റെ നിര്‍മ്മാണം അനിശ്ഛിതമായി നിര്‍ത്തിവെച്ചു.

നിലയം നിര്‍മ്മിക്കാനാവശ്യമായ സാമ്പത്തിക സുസ്ഥിരത നല്‍കാനാവില്ല എന്ന കാരണത്താല്‍ Construction Work In Progress (CWIP) നിയമം പിന്‍വലിക്കാന്‍ നിയമത്തിന്റെ ഉപജ്ഞാതാക്കളോട് Ameren UE ആവശ്യപ്പെട്ടു.

പുതിയ നിലയങ്ങള്‍ പണിയാന്‍ വേണ്ടി മിസൌറി (Missouri) സംസ്ഥാനത്ത് വൈദ്യുതിയുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ല. കാരണം ആദ്യത്തെ Callaway ആണവനിലയം പണിതതിന് ശേഷം 1976 ല്‍ കൊണ്ടുവന്ന ഒരു നിയമമാണ് അതിന് തടസം. എല്ലാ നിര്‍മ്മാണച്ചിലവും നിക്ഷേപകരും, ബാങ്ക് ലോണും മറ്റ് സ്രോതസ്സുകളുമായി കണ്ടെത്തണം.

നിര്‍മ്മാണച്ചിലവ് ഉപഭോക്താക്കളിലേക്ക് കൈമാറിയാല്‍ അത് വൈദ്യുതിയുടെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാക്കും എന്ന് പുതിയ നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. CWIP നിയമം പാസായിരുന്നെങ്കില്‍ അത് പ്രോജക്റ്റിന് വേണ്ട പണം കണ്ടെത്താന്‍ വൈദ്യുതി വില കൂട്ടുന്നതില്‍ Ameren UE നെ സഹായിച്ചേനെ.

— സ്രോതസ്സ് komu.

2009/10/10

ഒരു അഭിപ്രായം ഇടൂ