ധാരാളം സഹകരണ പ്രസ്ഥാനങ്ങളും മറ്റുമുള്ള നമ്മുടെ നാട്ടില് തൊഴിലിലെ ജനാധിപത്യം എന്നതിന് വലിയ പുതുമയൊന്നും ഉണ്ടാവില്ല എന്ന് തോന്നുമായിരിക്കും. എന്നാല് അങ്ങനെയല്ല. മുതലാളിത്ത സ്ഥാപനങ്ങള് പോലെ ceo, board of directors, board members, manager തുടങ്ങിയ എല്ലാം അടങ്ങിയതാണ് നമ്മുടെ സഹകരണ പ്രസ്ഥാനങ്ങളും. അവിടെയും അധികാരികള് തീരുമാനങ്ങളെടുക്കുന്നത് രഹസ്യമായാണ്.
തൊഴിലിലെ ജനാധിപത്യത്തില് ഇവയൊന്നും കാണില്ല. തൊഴിലാളികള്ക്ക് വേണ്ടി തൊഴിലാളികള് ഭരിക്കുന്ന സ്ഥാപനമാണത്. എല്ലാവരും തുല്യര്. അധികാരകള് ആരമില്ല.
ഈ ആശയം സത്യത്തില് പുതിയതല്ല. 1960 കളില് അര്ജന്റീനയില് തുടങ്ങിയ തിരശ്ഛീന പ്രസ്ഥാനങ്ങളുടെ തുടര്ച്ചയാണ്. hour of the furnaces ന്റെ രണ്ടാം ഭാഗത്തില് തന്നെ അത്തരം ശ്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആധുനിക കാലത്തെ അത്തരം സംഭവങ്ങളെക്കുറിച്ച് the take ഉം പറയുന്നു.