ഗര്‍ഭധാരണം കഴിഞ്ഞുള്ള ആദ്യത്തെ ഒന്നും രണ്ടും മാസത്തില്‍ ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം കൂടുതലേറ്റാല്‍ കുട്ടികള്‍ക്ക് ജന്മവൈകല്യമുണ്ടാവുമെന്ന് പുതിയ പഠനം കണ്ടെത്തി.
കാലിഫോര്‍ണിയയിലെ San Joaquin Valley ലെ 8 ജില്ലകളില്‍ നടത്തിയ വലിയ രണ്ട് പഠനങ്ങളിലെ വിവരങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഒരു പഠനത്തില്‍ 1997 മുതലുള്ള ജന്മവൈകല്യങ്ങള്‍ രേഖപ്പെടുത്തി. മറ്റേതില്‍ 20 സ്ഥലങ്ങളിലെ 1970 മുതലുള്ള nitrogen dioxide, nitrogen oxide, carbon monoxide, പൊടി ഇവയുടെ സാന്ദ്രത എടുത്തു. ഇതിന്റെ ഫലം The American Journal of Epidemiology ല്‍ പ്രസിദ്ധീകരിച്ചു.
849 ജന്മവൈകല്യ സംഭവങ്ങള്‍ മൊത്തത്തിലുണ്ടായി. പുകവലി, പ്രായം തുടങ്ങിയ പ്രശ്നങ്ങളെ മാറ്റിനിര്‍ത്തി കിട്ടിയ ജന്മവൈകല്യ സംഭവങ്ങളെ 853 ആരോഗ്യമുള്ള പരിശോധന വ്യക്തികളുമായി താരതമ്യം ചെയ്തു.
carbon monoxide ഓ nitrogen oxide ഓ കൂടിയ അളവില്‍ കണുന്ന സ്ഥലത്ത് ജീവിച്ച അമ്മമാര്‍ സാധാരണ അമ്മമാരേക്കാള്‍ ഇരട്ടി ജന്മവൈകല്യമുള്ള കുട്ടികള്‍ക്ക് ജന്‍മം നല്‍കി എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അത് കൂടാതെ മറ്റ് വൈകല്യങ്ങളും തലച്ചോറിനും സുഷുമ്നക്കും കണ്ടെത്തി.
Stanford ലെ ഗവേഷകയായ Amy M. Padula യാണ് ഗവേഷണം നയിച്ചത്. കൂടുതല്‍ പഠനം ഈ രംഗത്ത് വേണം എന്ന് അവര്‍ ആവശ്യപ്പെട്ടു.
– സ്രോതസ്സ് nytimes.com