New York Times ല്‍ കുറച്ച് നാള്‍ മുമ്പ് “living with less” നെക്കുറിച്ച് ഇന്റര്‍നെറ്റ് കോടീശ്വരന്‍ Graham Hill ഒരു ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിന് 6 ഷര്‍ട്ടും മാന്‍ഹാറ്റനില്‍ 420-ചതുരശ്ര അടി New York studio യും ഉണ്ട്. സാധാരണ കോടീശ്വരന്‍മാരില്‍ നിന്ന് വ്യത്യസ്തം. സിയാറ്റിനിലെ 3,600-ചതുരശ്ര അടി മാളിക, turbocharged Volvo, personal shopper ഇവ ഉപേക്ഷിച്ചതിന് ശേഷം ജീവിതം കൂടുതല്‍ ലളിതവും സന്തോഷകരവുമാണെന്ന് അദ്ദേഹം പറയുന്നു. Olga യോടൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച് ജീവിതം കൂടുതല്‍ സ്നേഹം നിറഞ്ഞതും സാഹസികവും ആയി .
Gawker ല്‍ Hamilton Nolan ഇങ്ങനെ എഴുതി, “നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയവേ ആ ഭൌതിക വസ്തുക്കള്‍ വേണ്ട എന്ന് വെക്കുന്നത് എളുപ്പമാണ്.” ഉപഭോഗ സംസ്കാരം നമ്മുടെ ഭൂമിയ അതിന്റെ നാശത്തിലേക്ക് തള്ളുമ്പോള്‍ തന്റെ യാത്രകള്‍ ഒരു കാലാവസ്ഥാ പാപമാണെന്ന് Hill കുറ്റ സമ്മതം ചെയ്യുന്നു.
ഞാന്‍ ആരേയും ചീത്ത പറയാന്‍ പറ്റിയ നിലയിലല്ല. ഒരിക്കല്‍ ഞാന്‍ ഒരു സ്ഥിരം പറക്കുന്നയാളായിരുന്നു. ഒരു പൈലറ്റിന്റെ മകളായ ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ 30 വര്‍ഷങ്ങള്‍ ലോകം മുഴുവന്‍ പറക്കാനുപയോഗിച്ചു. എന്റെ യാത്രാ സ്വഭാവത്തിന്റെ കാലാവസ്ഥാ പ്രത്യാഘാതം തിരിച്ചറിഞ്ഞ് അത് നിര്‍ത്തിയില്ല. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് എന്റെ ലോകത്തെ കീഴ്മേല്‍ മറിച്ച ഒരു പരീക്ഷണത്തിന് ശേഷം അത് നിര്‍ത്താനുള്ള തീരുമാനമെടുത്തു.
എന്റെ പ്രതിജ്ഞ ലളിതമാണ്: to spend a year staying put. വിമാന യാത്ര ഉപേക്ഷിച്ച് പടിഞ്ഞാറേ കൊളറാഡോയിലെ 320 കിലോമീറ്റര്‍ വ്യാസമുള്ള എന്റെ ചെറിയ ഫാമില്‍ മാത്രം ജീവിച്ചു. 365 ദിവസത്തേക്ക് എന്റെ ആവാസ വ്യവസ്ഥ 300 കലോമീറ്റര്‍ ചുറ്റളവില്‍ മാത്രമുള്ളതായി.
ഭൂമിയിലെ മിക്കയാള്‍ക്കാര്‍ക്കും ജീവിത യാഥാര്‍ത്ഥ്യങ്ങളാല്‍ staying put എന്നത് തെരഞ്ഞെടുക്കാനാവില്ല. ഭൂമിയിലെ ജനസംഖ്യയിടെ വെറും 5% ആളുകള്‍ മാത്രമേ വിമാനത്തില്‍ കയറിയിട്ടുള്ളു. എന്നാലും നമ്മളില്‍ 5% ആളുകള്‍ globetrotting എന്നത് നമ്മുടെ ജന്മാവകാശമായി കാണുന്നു.
ആ എണ്ണം കൂടുകയാണ്. ആഗോള തപനത്തെ വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 2 ഡിഗ്രി C ല്‍ നിര്‍ത്തണമെന്നുണ്ടെങ്കില്‍ മനുഷ്യര്‍ അവരുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ ഉദ്‌വമനം വര്‍ഷത്തില്‍ 2.3 ടണ്ണിന് താഴെ നിര്‍ത്തണം. ജര്‍മ്മനിയിലെ കാര്‍ബണ്‍ ഓഫ്സെറ്റ് സംഘമായ Atmosfair കണ്ടെത്തിയതാണ് ഈ കണക്ക്. എന്നാല്‍ സിയാറ്റില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ഒരു യാത്രതന്നെ 2.3 ടണ്‍ CO2 പുറത്തുവിടും.
ഞാന്‍ ഒരുകാലത്ത് വിമാന യാത്രയെ ബസ് പോലുള്ള പൊതു ഗതാഗതമായി കരുതിയിരുന്നു. വ്യോമയാനത്തിന്റെ മൊത്തം CO2 ഉദ്‌വമനത്തിന്റെ കണക്ക് നോക്കിയാല്‍ ഒരു SUV യില്‍ രാജ്യം മൊത്തം കറങ്ങി നടക്കുന്നതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ ഇന്ധനത്തെക്കുറിച്ച് മാത്രമുള്ള ചര്‍ച്ച പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ കാര്യം വിസ്മരിക്കുന്നതിന് കാരണമാകും. വിമാനത്തില്‍ നിന്നുള്ള ഉദ്‌വമനം നേരിട്ട് ഉയര്‍ന്ന അന്തരീക്ഷത്തിലേക്കാണ്. “radiative forcing” എന്നാണിതിനെ Atmosfairയിലെ ഗവേഷകര്‍ വിളിക്കുന്നത്. CO2 ഉം വിമാനത്തില്‍ നിന്ന് വരുന്ന മറ്റ് വാതകങ്ങളും ആഗോള തപനത്തെ 2-5 മടങ്ങ് കൂടുതലാക്കും.
ഈ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം 300 കലോമീറ്ററിലെ ആവാസവ്യവസ്ഥയില്‍ ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ആ പ്രകൃതിയിലെ മാറ്റങ്ങള്‍ തടസങ്ങള്‍ കൂടാതെ ഞാന്‍ ആസ്വദിച്ചു.
കഷ്ടപ്പാടുള്ള ജീവിതം അല്ലേ? എന്നാല്‍ ത്യാഗങ്ങളില്ലാതല്ല. എനിക്ക് താഴ്വരകള്‍, നദികള്‍, പര്‍വ്വതങ്ങള്‍, wineries എല്ലാം എത്തിപ്പെടാവുന്ന ദൂരത്തിലുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒരു വലിയ നഗരവും ഇല്ലായിരുന്നു. യാത്ര ചെയ്യാത്ത ജീവിതത്തെക്കുറിച്ച സംശയാലുക്കളായ സുഹൃത്തുക്കളെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. തീര്‍ച്ചയായും എനിക്ക് സാമൂഹ്യവും ഔദ്യോഗികവുമായ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും.
എന്നാലും ഞാന്‍ പ്രീക്ഷിച്ചതിനേക്കാള്‍ കുറവേ എനിക്ക് നഷ്ടപ്പെട്ടൊള്ളു. പ്രാദേശികമായ സാധ്യതകള്‍ കണ്ടെത്താന്‍ ഞാന്‍ എന്റെ ആവാസ വ്യവസ്ഥയില്‍ അന്വേഷണങ്ങള്‍ നടത്തി. പുതിയ ഹോട്ടലുകള്‍ , സാംസ്കാരിക പരിപാടികള്‍, പുറത്തെ സാഹസിക യാത്രകള്‍ ഒക്കെ കണ്ടെത്തി. അവിചാരിത സുഹൃത്തുക്കളെ കിട്ടി.
എന്റെ പരിധി ചെറുതാക്കിയത് constricting ആയി തോന്നിയില്ല – വലിയ സ്വാതന്ത്ര്യം തോന്നി. യാത്രയില്ലാത്തതിനാല്‍ എന്റെ ജീവിതം സമാധാനപരവും stress കുറഞ്ഞതുമായി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായി എനിക്ക് തോന്നി. എനിക്കവിടം ഉപേക്ഷിക്കാന്‍ മനസ് വന്നില്ല.
താമസിയാതെ തൊഴില്‍ ബാധ്യതകള്‍ എന്നെ എന്റെ ആവസസ്ഥലത്ത് നിന്ന് പുറത്താക്കി. അതിന് ശേഷം യാത്ര ചെയ്ത് തുടങ്ങി. എന്നാല്‍ അവ സ്വാര്‍ത്ഥതയോടുകൂടിയുള്ളവയായിരുന്നില്ല. ലോകത്തിലെ ഭാഗ്യം കുറഞ്ഞ ചുമലുകള്‍ കാലാവസ്ഥയുടെ വില ഏറ്റ് വാങ്ങുമ്പോള്‍ ഞാന്‍ എന്റെ യാത്രയുടെ ഗുണം കൊയ്യുകയായിരുന്നു.
ലോകത്തെ ജനത്തെ അപേക്ഷിച്ച് എന്റെ കാര്‍ബണ്‍ കാല്‍പ്പാട് ഇപ്പോഴും വളരെ കൂടുതലാണ്. അതുകൊണ്ട് എനിക്ക് ഒരു ബിസിനസ്‍ ഉപദേശവുമില്ല. എന്നാല്‍ സമ്പന്നരാകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ജീവിത ആഘാതം കുറക്കാന്‍ ശ്രമിക്കുന്നവരോട് എനിക്ക് ഒരു നിര്‍ദ്ദേശമുണ്ട്.
നിങ്ങളുടെ സ്വന്തം വീടിനടുത്തുള്ള നിങ്ങള്‍ പോയിട്ടില്ലാത്ത സ്ഥലങ്ങള്‍, നിങ്ങള്‍ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുക. നിങ്ങള്‍ എന്നെ പോലെയാണെങ്കില്‍ അതില്‍ ധാരാളം കാര്യങ്ങളുണ്ടാവും. ഇനി വീടിനോട് അടുത്ത് മാത്രം താമസിക്കും എന്ന് പ്രതിജ്ഞയെടുക്കുക. തുടക്കത്തില്‍ ഒന്നോ രണ്ടോ മാസം. പിന്നീടത് ഉയര്‍ത്തുക.
യാത്ര ചെയ്യേണ്ടപ്പോള്‍ സൈക്കിളോ പൊതു ഗതാഗതമോ കഴിയുന്നത്ര ഉപയോഗിക്കുക. അത്യാവശ്യമാണെങ്കില്‍ മാത്രം കാര്‍ ഉപയോഗിക്കുക. പറക്കണമെന്നത് അത്യധികം അവശ്യമാണെങ്കില്‍ മാത്രം പറക്കുക. Graham Hill ചെയ്യുന്നത് പോലെ carbon offsets വാങ്ങുക. നിങ്ങള്‍ക്കാരിക്കലും ശുദ്ധമായ ഉള്‍ക്കരുത്ത് വാങ്ങാന്‍ കഴിയില്ല. പരിസ്ഥിതി പത്രപ്രവര്‍ത്തകനായ George Monbiot പറയുകയുണ്ടായി, “ദീര്‍ഘദീരത്തെ അതിവേഗ യാത്രയുള്ളടത്തോളം കാലം ആഗോളതപനത്തെ പിടിച്ച് നിര്‍ത്താനാവില്ല.”
നിങ്ങളുടെ ഉപഭോഗം കുറക്കുക എന്നതാണ് ഭൂമിയുടെ മേലുള്ള നിങ്ങളുടെ ആഘാതം കുറക്കാനുള്ള വഴി എന്ന് Hill പറയുന്നത് ശരിയാണ്. നിങ്ങള്‍ക്ക് ചെറിയ കാലാവസ്ഥാ കാല്‍പ്പാട് വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെറിയ ആവാസ വ്യവസ്ഥയില്‍ ജീവിക്കണം.
– സ്രോതസ്സ് grist.org