ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായ വിപുലമാക്കിയ ഭൌമതാപോര്‍ജ്ജ Enhanced geothermal system(EGS)നിലയത്തിന് US Department of Energy (DOE) അംഗീകാരം കൊടുത്തു. നെവാഡയിലെ Churchill Countyയില്‍ പ്രവര്‍ത്തിക്കുന്ന Ormat Technologies ന്റെ Desert Peak 2 EGS പ്രൊജക്റ്റ് 1.7 മെഗാവാട്ട് വൈദ്യുതിയാവും ഗ്രിഡ്ഡിലേക്ക് നല്‍കുക.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെയുള്ള സാധാരണയുള്ള ഭൌമതാപോര്‍ജ്ജ നിലയങ്ങളിലുള്ളതുപോലെ permeability ഓ fluid saturation ഓ ഇല്ലാത്തതരം ചൂട് പാറകളില്‍ നിന്ന് ഊര്‍ജ്ജം Enhanced geothermal system ശേഖരിക്കുന്നു. directional drilling ഉം മര്‍ദ്ദം കൂടിയ ജലവും പാറകളുടെ പുറത്തുള്ള ഒഴുക്ക് പാതകള്‍ വിപുലപ്പെടുത്തുകയും പുതിയ reservoirs നിര്‍മ്മിച്ച് ഒരുക്കല്‍ ലാഭകരമായി ശേഖരിക്കാനോ ഒരുക്കലും ശേഖരിക്കാന്‍ കഴിയാത്തതോ എന്ന് കരുതിയിരുന്ന സ്രോതസ്സുകളില് നിന്ന് ഊര്‍ജ്ജം ശേഖരിക്കുന്നു.
EGS ന് അമേരിക്കയില്‍ 100 മുതല്‍ 500 ഗിഗാ വാട്ട് ശേഷിയുണ്ടെന്ന് US Geological Survey കണക്കാക്കുന്നു.
ഊര്‍ജ്ജ വകുപ്പിന്റെ $54 ലക്ഷം ഡോളര്‍ നിക്ഷേപവും $26 ലക്ഷം ഡോളറിന്റെ സ്വകാര്യ നിക്ഷേപവുമാണ് Ormat Desert Peak പ്രോജക്റ്റിനുള്ളത്. ഉത്പാദനക്ഷമമല്ലാത്ത പഴയ ഭൌമതാപോര്‍ജ്ജ നിലയങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. 2008 ല്‍ ചിലവ് കുറഞ്ഞ പരിസ്ഥിതി സൌഹൃദമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനായി ഊര്‍ജ്ജ വകുപ്പ് Ormat, GeothermEx, US Geological Survey, Lawrence Berkeley, Sandia National Laboratories എന്നിവരുമായി ഒത്തു ചേര്‍ന്നാണ് ഈ പദ്ധതി തുടങ്ങിയത്.
Desert Peak പ്രോജക്റ്റിന് ശേഷം ഊര്‍ജ്ജ വകുപ്പ് മറ്റ് രണ്ട് EGS സാദ്ധ്യതാ പഠനവും നടത്തുന്നു: Calpine demonstration project, Geysers in Middletown, California യും AltaRock demonstration project, Newberry Volcano, Bend, Oregon.
ദീര്‍ഘകാലത്തെ EGS പരിപ്രേഷ്യം വികസിപ്പിക്കാന്‍ ഇത് സഹായിക്കും.
– – സ്രോതസ്സ് greencarcongress.com