ആഫ്റ്റര്‍ പാര്‍ട്ടി

രണ്ടര വര്‍ഷം മുമ്പ് സാമ്പത്തിക പ്രമാണിവര്‍ഗ്ഗത്തിനെതിരേയും സര്‍ക്കാരിലെ അവരുടെ ചങ്ങാതിമാര്‍ക്കെതിരേയും നൂറ് കണക്കിന് നഗരങ്ങളിലെ നിരത്തില്‍ ഇറഞ്ഞി പ്രതിഷേധ സമരം നടത്തി. പൊതു ഇടത്തില്‍ ഒരു പ്രതിഷേധ സമൂഹത്തേയും, കടം ഇല്ലാതാക്കാനും, സാമ്പത്തിക പരിഷ്കാരത്തിനായ Volcker Rule എഴുതുകയും, കൊടുംകാറ്റ് അഭയാര്‍ത്ഥിയളെ സഹായിക്കുകയുമൊക്കെ ചെയ്തു. ഇപ്പോള്‍ നമ്മുടെ അഴിമതി നിറഞ്ഞ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് താഴെ തലം മുതല്‍ നേരിട്ട് രാഷ്ട്രീയ ശക്തി നിര്‍മ്മിക്കുകയാണ്.

സാധാരണ പാര്‍ട്ടികള്‍ പോലെയുള്ള ഒരു പാര്‍ട്ടിയല്ല ആഫ്റ്റര്‍ പാര്‍ട്ടി. സമൂഹത്തിന്റെ ആവശ്യം കണ്ടെത്തി അതിനനുസരിച്ച് രാഷ്ട്രീയ വ്യവസ്ഥക്ക് അതീതമായി പ്രവര്‍ത്തിക്കുകയും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒഴുവാക്കി നമ്മുടെ സ്വന്തം സാമൂഹ്യ നേതാക്കളെ പ്രാദേശിക അധികാര കേന്ദ്രങ്ങളിലെത്തിക്കും ചെയ്യും. പട്ടിണി കിടക്കുന്നവര്‍ക്ക് ആഹാരം ഞങ്ങളെത്തിക്കും. പഠിക്കാനാഗ്രഹിക്കുന്നവരെ ഞങ്ങള്‍ പഠിപ്പിക്കും. രോഗികളെ ശിശ്രൂഷിക്കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചുകൊടുക്കും. തകര്‍ന്ന രണ്ട് പാര്‍ട്ടി-സംവിധാനം ഇല്ലാതാക്കും. കളിയുടെ നിയമങ്ങളെല്ലാം ഞങ്ങള്‍ മാറ്റും.

http://www.afterpartyusa.org/manifesto/

— സ്രോതസ്സ് occupywallst.org

ഒരു അഭിപ്രായം ഇടൂ