ഒറക്കിള്‍ v ഗൂഗിള്‍ വിധിയെക്കുറിച്ച് FSF

ഒറക്കിളിന് അനുകൂലമായി Federal Circuit കോടതി വിധിയെഴുതി. ഇത് APIകള്‍ ഉപയോഗിക്കുന്നതിലെ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം വീണ്ടും തെറ്റിധാരണയും അസ്ഥിരവുമാക്കും.

Java API യുടെ മേല്‍ ഒറക്കിളിന് പകര്‍പ്പവകാശ അധികാരം ഇല്ല എന്ന ജഡ്ജി Alsup ന്റെ 2012 ലെ വിധിയാണ് മെയ് 9, 2014 ന് U.S. Court of Appeals for the Federal Circuit തിരുത്തിയിരിക്കുന്നത്. ഗൂഗിളിന്റ ആന്‍ഡ്രോയിഡ് development libraries ല്‍ Java APIകളുടെ പകര്‍പ്പുകള്‍ ‍ധാരാളം ഉപയോഗിക്കുന്നുണ്ട്. ജാവ പോലുള്ള ആന്‍ഡ്രോയിഡ് development libraries ന്റെ വികസനത്തിനും വിതരണത്തിനും ഗൂഗിളിന് അവകാശമുണ്ടെന്ന് സ്ഥാപിക്കുന്നതായിരുന്നു ജഡ്ജി Alsup ന്റെ ആദ്യത്തെ വിധി. എന്നാല്‍ Federal Circuit ഇപ്പോള്‍ ആ വിധി ഒറക്കിളിന് തിരുത്തിയതോടെ ഈ പ്രശ്നത്തില്‍ തെറ്റിധാരണയും അസ്ഥിരവുമായി. പകര്‍പ്പവകാശ കടന്നുകയറ്റത്തെ എതിര്‍ക്കാനായി “മാന്യമായ ഉപയോഗത്തിന്” ഗൂഗിളിന് ഇനി അവകാശമുണ്ടോ എന്ന് പരിശോധിക്കാനായി കേസ് ഇപ്പോള്‍ ജില്ലാ കോടതിയിലെത്തിയിരിക്കുകയാണ്.

മെയ് 2012 ന് ജില്ലാകോടതിയിലെ ജൂറി ഒരു ഭാഗിക വിധി പ്രഖ്യാപിച്ചു. പൂര്‍ണ്ണമായ വിധിക്ക് നാം കാത്തിരിക്കുകയാണ്. അതിനെക്കുറിച്ച് FSF ന്റെ പ്രസ്ഥാവന:

പ്രത്യേക കാര്യങ്ങള്‍ക്കായുള്ള API ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് പകര്‍പ്പവകാശം നല്‍കുന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും പ്രോഗ്രാമര്‍മാര്‍ക്കു മൊത്തത്തിലും ഭീകരമായ അവസ്ഥയാണുണ്ടാക്കുന്നത്. അത് ധാര്‍മ്മികതയില്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതുമായ ആ വ്യാഖ്യാനം കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ subjugating ചെയ്യാനുദ്ദേശിച്ചുള്ളതാണ്. സ്വതന്ത്ര ലോകത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ ജാവ ഭാഷയെ sun കമ്പനി തുറന്നുകൊടുക്കാന്‍ പോകുന്നു എന്ന് സ്വതന്ത്ര സമൂഹം ആഘോഷിക്കുന്ന സമയത്ത് അത് മോശമായ കാര്യമാണ്. ഭാഗ്യവശാല്‍ ആ അവകാശവാദം യാഥാര്‍ത്ഥ്യമല്ല. ജഡ്ജി Alsup അത് പഴ.തുപോലെ നിലനിര്‍ത്തുമെന്ന് കരുതുന്നു.

ഇന്നും അതേ ചുറ്റുപാടാണ്. കടന്നുകയറിയില്ല എന്ന ഗൂഗിളിന്റെ അവകാശവാദം തകര്‍ന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന വ്യത്യാസം. “മാന്യമായ ഉപയോഗത്തിന്” എന്ന ഗൂഗിളിന്റെ വാദം വിജയിച്ചു എന്ന ആദ്യത്തെ വിധി നിലനില്‍ക്കട്ടെ എന്നാണ് FSF ആഗ്രഹിക്കുന്നത്.

“മാന്യമായ ഉപയോഗത്തിന്” എന്ന ഗൂഗിളിന്റെ വാദത്തെ FSF പിന്‍താങ്ങുന്നു. അതോടൊപ്പം എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കളേയും FSF caution ചെയ്യുന്നു. ആന്‍ഡ്രോയിഡ് സിസ്റ്റത്തിന്റെ കാമ്പ് സ്വതന്ത്രമാണെങ്കിലും ഓരോ ആന്‍ഡ്രോയിഡ് ഉപകരണവും വരുന്നത് ധാരാളം കുത്തക പ്രോഗ്രാമുകളും കുത്തക hardware drivers മായാണ്. 100% സ്വതന്ത്രമായ Replicant പോലുള്ള ആന്‍ഡ്രോയിഡ് വിതരണങ്ങളെയാണ് FSF പ്രോത്സാഹിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ Google Play ക്ക് പകരമായി F-Droid പോലുള്ള സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് FSF പറയുന്നു. default repository ആയി Replicant ഉപയോഗിക്കുന്നത് F-Droid ആണ്.

— സ്രോതസ്സ് fsf.org

ഒരു അഭിപ്രായം ഇടൂ