ന്യൂയോര്‍ക് സിറ്റി മുന്‍സിപ്പല്‍ പേയ്റോള്‍(payroll) ല്‍ waste ഉം തട്ടിപ്പും ഇല്ലാതാക്കാനായി ജോലിക്കെടുത്ത നാല് കണ്‍ള്‍ട്ടന്റ്മാരെ അറസ്റ്റ് ചെയ്തു. നഗര coffers ല്‍ നിന്ന് $8 കോടി ഡോളര്‍ മോഷ്ടിച്ചതാണ് കുറ്റം. ബ്ലൂംബര്‍ഗ്ഗിന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെ അമിത കമ്പ്യൂട്ടര്‍വത്കരണത്താലാണ് ഈ പ്രശ്നങ്ങളുണ്ടായത്. സര്‍ക്കാരിന്റെ payroll system കമ്പ്യൂട്ടര്‍വത്കരണം ചെയ്യുന്ന ഒരു പ്രോജക്റ്റാണ് ഇതില്‍ പ്രധാനം. തുടക്കത്തില്‍ $6 കോടി ഡോളറായിരുന്ന അതിന്റെ ബഡ്ജറ്റ് അവസാനം $70 കോടി ഡോളറിലെത്തി. ബ്ലൂംബര്‍ഗ്ഗിന്റെ കാലത്തെ ഏറ്റവും വലിയ അഴുമതികളിലൊന്നായി മാറിയിരിക്കുകയാണിത്. ആറ് പേരെ FBI അറസ്റ്റ് ചെയ്തു. അതില്‍ നാല് പേര്‍ കമ്പ്യൂട്ടര്‍ കണ്‍സള്‍ട്ടന്റ്മാരാണ്. payroll administration ന്റെ തലവനെ ഇക്കാരണത്താല്‍ പിരിച്ച് വിടാന്‍ ബ്ലൂംബര്‍ഗ്ഗ് നിര്‍ബന്ധിതനായി. അന്വേഷണം തുടരുകയാണ്. ഇനിയും അറസ്റ്റുകളുണ്ടാകാം. criminal conspiracy മുതല്‍ launder money വരെയുള്ള വലിയ കുറ്റകൃത്യങ്ങള്‍ അടങ്ങിയ ഈ സംഭവം $8 കോടി ഡോളര്‍ ഇല്ലാതാക്കുകയും ചെയ്തു.
ഈ പ്രോജക്റ്റില്‍ വലിയ പ്രതിരോധ കരാറുകാരായ Scientific Applications International Corp. (SAIC), ഗതാഗത വകുപ്പ് (MTA) തുടങ്ങിയവര്‍ക്ക് കിട്ടാനിരുന്ന $11.8 കോടി ഡോളറിന്റെ കരാര്‍ റദ്ദാക്കി. അവര്‍ക്ക് കിട്ടേണ്ടിയിരുന്ന $4 കോടി ഡോളറിന്റെ കരാറും റദ്ദാക്കി. കൂടുതല്‍ അന്വേഷണം നടക്കുന്നു.
payroll system ഉം timekeeping system ഉം സ്ഥാപിക്കാനായി കരാറെടുത്ത ആള്‍ക്കാരായിരുന്നു ഇവര്‍. ടൈം ഷീറ്റില്‍ നഗരത്തിലെ ജോലിക്കാര്‍ സമയ തട്ടിപ്പ് നടത്താതിരിക്കാനായി സംവിധാനം നിര്‍മ്മിച്ചവര്‍ തന്നെ ഈ മോഷണം നടത്തിയത് വിചിത്രം എന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ധാരാളം ആളുകളെ അറസ്റ്റ് ചെയ്തെങ്കിലും അവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് ധാരാളം കള്ള കമ്പനികളുള്ളതിനാല്‍ അവരുടെ അകൌണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. മരവിപ്പിച്ച അകൌണ്ടുകളുള്ള ഒരു ബാങ്കില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ലോക്കറില്‍ നിന്ന് $8.5 ലക്ഷം ഡോളര്‍ പണം പിടിച്ചെടുത്തു. പ്രോസിക്യൂട്ടര്‍മാര്‍ ഇത് ചെയ്യുന്നതിന് മുമ്പ് പണം എടുക്കാനായി ജാമ്യം കിട്ടിയ ഒരാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അയാള്‍ അല്‍പ്പം വൈകിയതിനാല്‍ പണം സര്‍ക്കാരിന് കിട്ടി.
— സ്രോതസ്സ് democracynow.org
2010/12/30