
എല്ലാം മാറ്റാന്‍ ഞങ്ങള്‍ക്ക് എല്ലാവരേയും വേണം.
കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഈ സെപ്റ്റംബറില്‍ ലോക നേതാക്കള്‍ ന്യൂയോര്‍ക്കിലെത്തുന്നു. ഇത് നിര്‍ണ്ണായകമായ സമയമാണ്. ഒരു നാല്‍ക്കവലയില്‍ നാം എത്തിയിരിക്കുന്നു. ഇപ്പോഴത്തെ ഗതി നമുക്ക് മാറ്റാന്‍ കഴിയും. കോര്‍പ്പറേറ്റുകളുമായി ഒത്തുചേരുകയും സാമ്പത്തിക പുരോഗതി എന്തെന്ന് പുനര്‍ നിര്‍വ്വചനം ചെയ്യ്തും പുതിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച് നാം തീര്‍ച്ചയായും മാറ്റുങ്ങളുണ്ടാക്കും.
ലളിതമായി പറഞ്ഞാല്‍, കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ ഫോസില്‍ ഇന്ധനങ്ങളുടെ കൈവിലങ്ങുകള്‍ നാം പൊട്ടിച്ചെറിയണം. ലോകം മൊത്തം കാലാവസ്ഥാമാറ്റത്തിന്റെ ഭീകര ഫലങ്ങള്‍ നാം ഇപ്പോള്‍ തന്നെ കാണുന്നുണ്ട്. ദരിദ്രരും ദുര്‍ബലരുമാണ് ആ ദുരന്തം കൂടുതല്‍ അനുഭവിക്കുന്നത്.
സാമ്പത്തിക നീതി ഇല്ലാതെ കാലാവസ്ഥാ നീതിയുണ്ടാവില്ല. നമ്മുടെ കാലാവസ്ഥയെ അഭിസംബോധന ചെയ്യാതെ സാമ്പത്തിക നീതിയും ഉണ്ടാവില്ല.
ഭൂമിയുടെ തകര്‍ച്ച നേരിടുന്നതില്‍ നമ്മള്‍ വളരെ വൈകിപ്പോയി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നമ്മുടെ രാഷ്ട്രീയക്കാരും നേതാക്കളും പ്രവര്‍ത്തിച്ച് തുടങ്ങിയില്ലെങ്കില്‍ നാം വീണ്ടും വൈകും.
നമുക്ക് ഈ പ്രശ്നം പരിഹരിക്കണം. അതുകൊണ്ട് ശരിക്കും എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് സംസാരിക്കുക. ലോകത്തിന് മൊത്തം ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജ രംഗത്തുനിന്ന് നമുക്ക് കണ്ടെത്താനാവും. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ കഴിയും. ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം ലോകം മൊത്തം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് പകരം സമൂഹം ജനാധിപത്യപരമായി നിയന്ത്രിക്കുന്ന ഊര്‍ജ്ജം നമുക്ക് സൃഷ്ടിക്കാനാവും. പക്ഷേ അതില്‍ നാം നിക്ഷേപം നടത്തണം ഒപ്പം ഫോസില്‍ ഇന്ധന വ്യവസായത്തില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കണം.
കാലാവസ്ഥാമാറ്റത്തെ നേരിടുന്നത് നമ്മുടെ സമൂഹത്തിന് നല്ലതാണ്, ഭൂമിക്ക് നല്ലതാണ്, സമ്പദ്‌വ്യവസ്ഥക്ക് നല്ലതാണ്. എന്നാല്‍ ഫോസില്‍ ഇന്ധന വ്യവസായം ആ പുരോഗതിക്ക് തടസം നില്‍ക്കുകയാണ്.
ഭൂമിയെ തകര്‍ക്കുകയാണ് തങ്ങളുടെ പദ്ധതി എന്ന് ഫോസില്‍ ഇന്ധ വ്യവസായം പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ സമൂഹത്തേയോ നമ്മുടെ കുട്ടികളുടെ ഭാവിയെയോ അവര്‍ പരിഗണിക്കുന്നില്ല. അവര്‍ ലാഭത്തെമാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനേക്കാള്‍ മോശമായി, എല്ലാവര്‍ഷവും ദശലക്ഷക്കണക്കിന് ഡോളര്‍ കാലാവസ്ഥാ അവഗണക്കും പരിഹാരങ്ങള്‍ കണ്ടെത്താതിരിക്കാനും അവര്‍ ചിലവാക്കുന്നു.
കാലാവസ്ഥാമാറ്റത്തിനെതിരായ യുദ്ധം അസമത്വത്തിനെതിരായ യുദ്ധമാണ്. അവരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തേയും മോചിപ്പിക്കണം.
നമ്മുടെ പൊതു ഭാവിക്കായി ഫോസില്‍ ഇന്ധന വ്യവവസായത്തിനെതിരെ നാം മുന്നോട്ട് വരണം. കാലാവസ്ഥാമാറ്റത്തിന്റെ ഫലത്തില്‍ നിന്നും ആരും വിമുക്തരല്ല. എന്നാല്‍ പരിഹാരം നാം നടപ്പാക്കിയാല്‍ എല്ലാവര്‍ക്കും അത് ഗുണം ചെയ്യും.
കൂടുതല്‍ പരിശുദ്ധമായ വായൂ, ആരോഗ്യമുള്ള സമൂഹം, കൂടുതല്‍ സാമ്പത്തിക സാദ്ധ്യതതകള്‍ തുടങ്ങിയവ നമുക്ക് ഒത്തൊരുമിച്ച് സൃഷ്ടിക്കാം. കാലാവസ്ഥാനീതിയെക്കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ അതാണ് ഉദ്ദേശിക്കുന്നത്. ആ ലോകം നമുക്ക് കൈയ്യെത്തുന്ന ദൂരത്തിലാണ്, പക്ഷേ നാം അതിനായി സമരത്തിനിറങ്ങണം.
ഈ സെപ്റ്റംബറില്‍ നാം തെരുവുകളിലേക്കിറങ്ങുകയാണ്. നമ്മുടെ രാഷ്ട്രീയക്കാരോട് അവര്‍ ഏത് പക്ഷത്താണ് ചേരുന്നതെന്ന് വ്യക്തമാക്കാന്‍ സമയമായി എന്ന് പറയും. ജനത്തിന്റെ കൂടെയോ അതോ മലിനീകരണമുണ്ടാക്കുന്നവരുടെ കൂടെയോ എന്ന് അവര്‍ വ്യക്തമാക്കേണ്ട സമയമായി.
ന്യൂയോര്‍ക്കില്‍ ദേശീയ നേതാക്കള്‍ അണിചേരുമ്പോള്‍ വലിയ കാലാവസ്ഥാ പടയൊരുക്കമാണ് നടക്കുന്നത്. ലോകത്തിന്റെ പലഭാഗത്തും ജനം ഒത്തുചേരും.
വാക്കുകളല്ല, പ്രവര്‍ത്തിയാണ് നമ്മുടെ ആവശ്യം. ജനത്തിന് വേണ്ടും ഭൂമിക്ക് വേണ്ടും പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ ലോകത്ത് ഇപ്പോള്‍ സൃഷ്ടിക്കണം. കാലാവസ്ഥാമാറ്റത്തിന്റെ ദുരന്തത്തില്‍ നിന്ന് സുരക്ഷിതമായ ഒരു ലോകം നമുക്ക് വേണം.
രാഷ്ട്രീയ നേതാക്കള്‍ക്ക് ഒന്നുകില്‍ ഫോസില്‍ ഇന്ധന ശക്തികളുടെയൊപ്പം നില്‍ക്കാം അല്ലെങ്കില്‍ നമ്മുടെ സമൂഹത്തിന്റേയും കുട്ടികളുടേയും ഭാവിയുടേയും കൂടെ നില്‍ക്കാം.
ഭൂമിയുടെ നശീകരണത്തിനെതിരെയുള്ള സമരത്തിനിറങ്ങുകയാണ് ഞങ്ങള്‍. താങ്കള്‍ ഏത് പക്ഷം എന്ന് തീരുമാനിക്കാന്‍ സമയമായി.
— സ്രോതസ്സ് peoplesclimate.org