‘The Next One Won’t be Biblical’ poster, one of the winners of the People’s Climate March design contest.(Poster: Ellie and Akira Ohiso)
സെപ്റ്റംബര്‍ 21 ഞായറാഴ്ച് മാന്‍ഹാറ്റനില്‍ വലിയൊരു ജനക്കൂട്ടം ജാഥ നയിക്കും. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ജാഥയായിരിക്കും അത്. ന്യൂയോര്‍ക്കില്‍ അടുത്തകാലത്ത് നടക്കുന്ന വലിയ സംഭവമായിരിക്കും. 1,000 ല്‍ അധികം സംഘടനകള്‍ ആണ് ഈ ജാഥ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംഘടനകള്‍, സാമൂഹ്യ നീതി സംഘടനകള്‍, വിശ്വാസികളുടെ സംഘടകള്‍, തൊഴിലാളികളുടെ സംഘടനകള്‍ — അതായത് നയങ്ങള്‍ ചോദിക്കാനാരുമില്ല. ഐക്യരാഷ്ട്രസഭ ആഗോളതപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആഴ്‍ച്ചയില്‍ നമ്മുടെ നേതാക്കള്‍ക്ക് വ്യക്തമായ മുന്നറീപ്പ് നല്‍കുന്ന നമ്മുടെ നിലനില്‍പ്പിനേയും അവരുടെ നിസംഗതയേയും കുറിച്ചുള്ള അടുത്ത വലിയ പ്രസ്ഥാനമായി മാറും അത്.
ജാഥയി പങ്കെടുക്കുന്ന ചുരുക്കം ചിലരാണെങ്കില്‍ കൂടി എന്തുകൊണ്ട് ജാഥ നടത്തുന്നു എന്നതിനെക്കുറിച്ച് ചിലകാര്യങ്ങള്‍ ഞങ്ങള്‍ക്ക് പറയാനാവും. മാന്‍ഹാറ്റനിലെ Columbus Circle ല്‍ ഒത്തുചേരുന്ന ബഹുഭൂരിപക്ഷം ആളുകളും അത് അംഗീകരിക്കും.
Holocene നെ ലോകം ഉപേക്ഷിച്ചതിനാലാണ് ഞങ്ങള്‍ ജാഥ നടത്തുന്നത്: ഭൂമിയുടെ താപനില ഇപ്പോള്‍ തന്നെ നാം ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും അത് നാലോ അഞ്ചോ ഡിഗ്രി കൂടും. സാന്‍ഡി കൊടുംകാറ്റ് New York City യിലെ റോഡുകളിലേക്ക് ഉപ്പ് വെള്ളം കയറ്റിയതിനാലാണ് ഞങ്ങള്‍ ജാഥ നടത്തുന്നത്. ലോകത്തെ ഏറ്റവും ശക്തമായ നഗരങ്ങളിലൊന്ന് പോലും ഉരുന്ന സമുദ്രനിരപ്പിനാല്‍ ദുര്‍ബലമാണെന്നാണ് ഇതില്‍ നിന്ന് നാം മനസിലാക്കണ്ടത്.
കാലാവസ്ഥാ മാറ്റം എല്ലാവരേയും ബാധിക്കുന്നതിനാലാണ് ഞങ്ങള്‍ ജാഥ നയിക്കുന്നത്. എന്നാല്‍ അതിന്റെ ഫലം തുല്യമായായിരിക്കില്ല വിതരണം ചെയ്യപ്പെടുക. അതിന് ഏറ്റവും കുറവ് കാരണമായവരെ ആകും അത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുക. ആഗോളതപനത്തിന്റെ മുന്‍നിരയിയിലുള്ള സമൂഹങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ വിലയാണ് നല്‍കുന്നത്. ചിലടത്ത് അവര്‍ ജീവിക്കുന്ന ഭൂമി തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ധൃവക്കരടിയുടെ കാര്യം മാത്രമല്ല ഇത്.
ധൃവക്കരടികള്‍ക്ക് ജാഥ നടത്താനാവാത്തതിനാലും [നമ്മള്‍ അതിന് കാരണക്കാരായതിനാലും] ഞങ്ങള്‍ ജാഥ നടത്തുകയാണ്. എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി. ആറാമത്തെ മഹാഉന്‍മൂലനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ജീവ ശാസ്ത്രജ്ഞര്‍ പറയുന്നത്. അവസാനത്തെ മഹാഉന്‍മൂലനം 6.6 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഒരു ഉല്‍ക്ക പതിച്ചതിനെത്തുടര്‍ന്നായിരുന്നു.
ഇനിയും വരാനിക്കുന്ന തലമുറകള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജാഥ നയിക്കുന്നത്. നമ്മുടെ കുട്ടികള്‍, നമ്മുടെ പേരക്കുട്ടികള്‍, അവരുടെ കുട്ടികള്‍ തുടങ്ങിയവരുടെ ജീവിതം systematically നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ട് വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളെ നശിപ്പിക്കുന്നത് ഇതാദ്യമായാണ്. അതിനാല്‍ ഞങ്ങള്‍ ജാഥനടത്തുന്നു.
പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ജാഥ നടത്തുന്നത്. പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് എങ്ങനെ മാറാം എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം നമുക്ക് മുമ്പിലുണ്ട്. ഈ വേനല്‍കാലത്ത് ജര്‍മ്മനി അവരുടെ ഊര്‍ജ്ജാവശ്യത്തിന്റെ 75% വും ഉത്പാദിപ്പിച്ചത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നുമാണ്. ലോകത്തിന് മൊത്തം അതാവും. പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങള്‍ക്ക്. അവര്‍ ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അദ്ധ്വാനം കൂടുതല്‍ വേണ്ട പുനരുത്പാദിതോര്‍ജ്ജത്തിന് എണ്ണ, പ്രകൃതിവാതക, കല്‍ക്കരി വ്യവസായത്തേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയും.
ചില ദുഖത്തോടെയാണ് ഞങ്ങള്‍ ജാഥ നടത്തുന്നത്. ശാസ്ത്രജ്ഞര്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി വളരെ ശക്തമായി മുന്നറീപ്പ് നല്‍കിയതിനെ നമ്മുടെ സമൂഹം എന്തുകൊണ്ട് അവഗണിച്ചു? നാം naïve അല്ല. ഫോസില്‍ ഇന്ധനവ്യവസായം 1% ന്റെ 1% ആണെന്ന് നമുക്കറിയാം. നമ്മള്‍ ജാഥ നടത്തേണ്ട കാര്യമില്ല എന്ന് ഞങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. നമ്മുടെ വ്യവസ്ഥ അത് നിര്‍മ്മിച്ചത് പോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സാമ്പത്തിക ശാസ്ത്രജ്ഞരും നയ ഗുരുക്കന്‍മാരും മുമ്പേ മുന്നോട്ട് വെച്ച കാര്‍ബണിന് നികുതി പോലുള്ള നയങ്ങള്‍ നടപ്പാക്കിയേനെ. കാര്‍ബണ്‍ ഉണ്ടാക്കുന്ന നാശത്തിനീടാക്കുന്ന നികുതി ഉപയോഗിച്ച് ലോക മഹായുദ്ധത്തിന്റെ തോതില്‍ ശുദ്ധ ഊര്‍ജ്ജ നിക്ഷേപം നടത്തിയേനെ.
ജാഥമാത്രമല്ല നമുക്ക് ചെയ്യാനുള്ളത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും അതിനെ പ്രചരിപ്പിക്കുകയും വേണം. സുസ്ഥിര വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ മുന്നോട്ട് കൊണ്ടുവരണം. ജാഥ നടത്തണമെന്ന് നമുക്ക് ചരിത്രത്തില്‍ നിന്ന് മനസിലാക്കും. കാരണങ്ങള്‍ സ്വയം വഴികണ്ടെത്തില്ല. (ജാഥ മാത്രമല്ല. ചിലപ്പോള്‍ ജയിലില്‍ പോകേണ്ടിവരും.)
നമ്മുടെ വാദം വിജയിപ്പിക്കുകയും യുദ്ധത്തില്‍ പരാജയപ്പെടുകയും ചെയ്ത് ഞങ്ങള്‍ മടുത്തു. അതുകൊണ്ട് ഞങ്ങള്‍ ജാഥ നടത്തുന്നു. വേനല്‍ക്കാത്തെ വൈകുന്നേരങ്ങളില്‍ തണുത്ത ഇളംകാറ്റ് കിട്ടാനായി ഞങ്ങള്‍ ജാഥ നടത്തുന്നു. തീരവും, കാടും കടലും ഒക്ക നിലനിര്‍ത്താനായി ഞങ്ങള്‍ ജാഥ നടത്തുന്നു. പുതിയ എണ്ണക്കിണര്‍ കണ്ടെത്താന്‍ $10 കോടി ഡോളര്‍ പ്രതിദിനം Exxon ചിലവാക്കുന്നതിനാല്‍ ഞങ്ങള്‍ ജാഥനടത്തുന്നു. ഇപ്പോള്‍ തന്നെ നാം പരിധിയിലധികം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചു എന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കി കഴിഞ്ഞ അവസരത്തിലാണ് ഇത്. ഡങ്കി പനി, മലമ്പനി ഒക്കെ പിടിച്ച് മരിച്ചവരെ ഓര്‍ത്ത് ഞങ്ങള്‍ ജാഥ നടത്തുന്നു. കാലിഫോര്‍ണിയയക്ക് 63 trillion gallons ഭൂഗര്‍ഭ ജലം നഷ്ടപ്പെട്ട് മഹാ വരള്‍ച്ച സഹിക്കുന്നതിനാല്‍ ഞങ്ങള്‍ ജാഥ നടത്തുന്നു. വരള്‍ച്ച ഇല്ലാതാവില്ല. ഏഷ്യയിലെ പര്‍വ്വതങ്ങള്‍ക്ക് മുകളിലുള്ള ഹിമാനികള്‍ ഇല്ലാതാകുന്നതാണ് കാരണം.. തിരിച്ച് വരാന്‍ പറ്റാത്ത വിധം West Antarctic ice sheet മാര്‍ച്ച് മാസം മുതല്‍ ഉരുകുന്നതിനാല്‍ ഞങ്ങള്‍ ജാഥ നടത്തുന്നു. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളും ഉടന്‍തന്നെ അതേ പാത പിന്‍തുടരും. അവയില്‍ നിന്നുള്ള ജലം സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കും. അടുത്തു തന്നെ പല മഹാനഗരങ്ങളും വെള്ളത്തിനടിയിലാവും.
ജാഥകൊണ്ട് മാറ്റമുണ്ടാകും എന്ന് കരുതി അത് നടത്തുന്ന ആള്‍ക്കാരല്ല ഞങ്ങള്‍. നിങ്ങള്‍ ബെറ്റ് വെക്കുന്ന ആളാണെങ്കില്‍ എണ്ണ കല്‍ക്കരി വ്യവസായികളുടേയും സര്‍ക്കാരിന്റേയും ഇരുമ്പ് മുഷ്ടിയെ തകര്‍ക്കാനാവില്ല എന്ന് പറഞ്ഞേക്കും. ആഗോളതപനത്തെ ഇല്ലാതാക്കാന്‍ നാം വളരെ വൈകി പോയി. എന്നാല്‍ അതിന്റെ വേഗത കുറക്കുന്ന കാര്യത്തില്‍ നാം വൈകിയിട്ടില്ല. മനുഷ്യര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി കാണുന്ന മഹാ സൌന്ദര്യവും സങ്കീര്‍ണ്ണതയും സുസ്ഥിരതയും ഇല്ലാതാകുന്നതിന് സാക്ഷിയാകാതിരിക്കാന്‍ നാം വൈകിയിട്ടില്ല.
ജാഥ നടത്താനൊരു ലോകമുണ്ട് — ഒരു ഭാവിയുമുണ്ട്. നിങ്ങള്‍ എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം.
— സ്രോതസ്സ് billmoyers.com
>>ആഗോളതപനത്തെ ഇല്ലാതാക്കാന്‍ നാം വളരെ വൈകി പോയി. എന്നാല്‍ അതിന്റെ വേഗത കുറക്കുന്ന കാര്യത്തില്‍ നാം വൈകിയിട്ടില്ല. മനുഷ്യര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി കാണുന്ന മഹാ സൌന്ദര്യവും സങ്കീര്‍ണ്ണതയും സുസ്ഥിരതയും ഇല്ലാതാകുന്നതിന് സാക്ഷിയാകാതിരിക്കാന്‍ നാം വൈകിയിട്ടില്ല. >> തീർച്ചയായും.